CINEMA
‘മോഹൻലാലിന്റെ അച്ഛന്റെ വേഷം ചെയ്യാൻ പുതുമുഖത്തെ തേടുന്നു’; വേണ്ടത് ഇക്കാര്യങ്ങളെന്ന് സംവിധായകൻ

തന്റെ 100ാം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. മോഹൻലാലാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തോടായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. ‘ചിത്രത്തിൽ 12 പാട്ടുകളുണ്ടാവും. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണ്. സങ്കീർണമായ പ്രമേയമാണ്. ചിത്രീകരണത്തിന് ഒരുപാട് സമയം ആവശ്യമായി വരും. ആക്ഷൻ രംഗങ്ങളുള്ള വാണിജ്യ സിനിമയായി തന്നെയാണ് ഒരുക്കുന്നത്. കർണാടക സംഗീതജ്ഞരായ അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്.
Source link


