മോദിയുടെ കാൽതൊട്ട് വണങ്ങി ഐശ്വര്യ റായ്; അനുഗ്രഹിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് വണങ്ങി നടി ഐശ്വര്യ റായ്. പിന്നാലെ പ്രധാനമന്ത്രി നടിക്ക് അനുഗ്രഹങ്ങളും നേർന്നു. പരിപാടിയിൽ സ്നേഹത്തെക്കുറിച്ചും ജാതിയെയും മതത്തെയും കുറിച്ച് താരം നടത്തിയ പ്രസംഗവും സമൂഹമാദ്ധ്യമങ്ങളിലടക്കം കയ്യടി നേടുകയാണ്.
‘”ജാതി എന്നത് ഒന്നുമാത്രമേയുള്ളൂ, മനുഷ്യവംശത്തിന്റെ ജാതി. ഒരു മതമേയുള്ളൂ, സ്നേഹത്തിന്റെ മതം. ഒരു ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ഒരു ദൈവമേയുള്ളൂ, അദ്ദേഹം സർവ്വവ്യാപിയാണ്. ഇന്ന് ഞങ്ങളോടൊപ്പം ചെലവഴിച്ചതിനും ഈ പ്രത്യേക അവസരത്തെ ആദരിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വളരെ പ്രചോദനം നൽകുന്നതായ താങ്കളുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
ഈ ശതാബ്ദി ആഘോഷത്തിന് താങ്കളുടെ സാന്നിധ്യം പവിത്രതയും പ്രചോദനവും നൽകുന്നു. യഥാർത്ഥ നേതൃത്വം സേവനമാണെന്നും മനുഷ്യസേവനം ദൈവസേവനമാണെന്നുമാണ് സ്വാമിയുടെ സന്ദേശം ഓർമ്മിപ്പിക്കുന്നത്. സത്യസായി ബാബ എപ്പോഴും അഞ്ച് ഡി-കളെക്കുറിച്ച് പറയാറുണ്ടായിരുന്നു. അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതും ആത്മീയമായി ഉറപ്പിച്ചതുമായ ജീവിതത്തിന് ആവശ്യമായ അഞ്ച് അവശ്യ ഗുണങ്ങളായ അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നിവയാണ് ആ അഞ്ച് ‘ഡി-കൾ'”- എന്നാണ് ഐശ്വര്യ പ്രസംഗത്തിൽ പറഞ്ഞത്.
Source link



