LATEST

മുഖ്യമന്ത്രി ചർച്ചയില്ല, കർണാടക മോഡൽ തേടും: വി.ഡി.സതീശൻ


പാലക്കാട്: ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയുമില്ലെന്നും,അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്രമമനുസരിച്ച് കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.പാർട്ടി വിട്ടവരെയും പാർട്ടിയിൽ ചോദ്യം ചോദിക്കുന്നവരെയും വർഗ വഞ്ചകരെന്നും കുലംകുത്തിയെന്നും പറഞ്ഞ് 52 വെട്ടുവെട്ടി കൊല്ലുന്ന പാർട്ടിയാണ് സി.പി.എം. അവർ തകർച്ചയിലേക്ക് പോകുകയാണ്. ഇത്രമാത്രം സി.പി.എം നേതാക്കളും പ്രവർത്തകരും ഒന്നിച്ച് പാർട്ടി വിട്ട കാലം കേരളത്തിലുണ്ടായിട്ടില്ല.ശബരിമല സ്വർണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുമെന്നാണ് അറിയുന്നത്. അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവരൊക്കെ ഇപ്പോഴും സി.പി.എം നേതാക്കളായി തുടരുകയാണ്. അച്ചടക്ക നടപടി എടുക്കാൻ പോലും തയാറായിട്ടില്ല. അതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും


Source link

Related Articles

Check Also
Close
Back to top button