LATEST

ഇടത്തേക്ക് ചാഞ്ഞ ആലപ്പുഴ ജില്ലാ പഞ്ചായത്ത്

സിത്താര സിദ്ധകുമാർ | Monday 01 December, 2025 | 12:15 AM

ആലപ്പുഴ: എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടത്തേക്ക് ചാഞ്ഞ ചരിത്രമാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റേത്. കഴിഞ്ഞ തവണവരെ 23 ഡിവിഷനുകളായിരുന്നെങ്കിൽ ഇത്തവണ 24 ആയി വർദ്ധിച്ചു. 80 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണ രണ്ട് ഡിവിഷനുകളിൽ നേടിയ വിജയം ഇത്തവണ കൂടുതൽ ഡിവിഷനുകളിലേക്ക് ഉയർത്താനാണ് യു.ഡി.എഫ്. വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഗ്രാമപഞ്ചായത്ത് വാർഡുകളിലൂടെ കഴിഞ്ഞ തവണ തുടക്കമിട്ട മുന്നേറ്റം ഇത്തവണ ജില്ലാ പഞ്ചായത്തിലും ഉണ്ടാകുമെന്ന കണക്കുകൂട്ടൽ എൻ.ഡി.എയ്ക്കുമുണ്ട്.

കോൺഗ്രസ്,സി.പി.എം(ഐ),ബി.ജെ.പി എന്നിവയ്ക്ക് പുറമേ ബി.ഡി.ജെ.എസ്,ബി.എസ്.പി,ജെ.ഡി.എസ്,കേരള കോൺഗ്രസ്,കേരള കോൺഗ്രസ് (എം),ആർ.എസ്.പി,എ.എ.പി,ആർ.ജെ.ഡി തുടങ്ങിയ കക്ഷികളും മത്സരരംഗത്തുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാനനിമിഷം വരെയും അമ്പലപ്പുഴ ഡിവിഷനെ ചൊല്ലി യു.ഡി.എഫിൽ പ്രതിസന്ധിയുണ്ടായിരുന്നു. കോൺഗ്രസിനെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി അവസാനഘട്ട ചർച്ചയിലാണ് പിൻമാറിയത്. സിറ്റ് നിഷേധിക്കപ്പെട്ടതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പടെ പ്രതികരിച്ചിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ അരുണിമ എം. കുറുപ്പിന് വയലാർ ഡ‌ിവിഷനിൽ മത്സരിക്കാൻ അവസരം നൽകി കോൺഗ്രസ് പുതുചരിത്രം രചിച്ചു. തിരിച്ചറിയൽ രേഖകളിലടക്കം സ്ത്രീയായതിനാൽ വനിതാ സംവരണ സീറ്റിലാണ് അരുണിമ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥി നിർണയം ഇടതുമുന്നണിക്ക് തലവേദനയുണ്ടാക്കിയില്ല. ബി.ഡി.ജെ.എസിന് രണ്ട് സീറ്റുകളാണ് എൻ.ഡി.എ നൽകിയത്. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടും നിലവിൽ ഇടതിനാണ്. കൂടാതെ രണ്ട് മന്ത്രിമാരുമുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button