LATEST

 ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ — മൂന്ന് ദേശീയ അവാർഡ് ചിലർ തട്ടിത്തെറിപ്പിച്ചു

 ജൂറിയംഗത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു


തിരുവനന്തപുരം : മികച്ച സംവിധായകനടക്കം മൂന്ന് ദേശീയ അവാർഡുകൾ ജൂറി നിശ്ചയിച്ചെങ്കിലും കേരളത്തിലെ ചിലർ തട്ടിതെറിപ്പിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. സിനിമാ ജീവിതത്തിന്റെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലാണ് തെളിവുസഹിതമുള്ള ആരോപണം.

‘ സമാന്തരങ്ങൾ’ എന്ന സിനിമയ്ക്ക് മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നീ പുരസ്‌കാരങ്ങൾ നൽകാൻ ജൂറി തീരുമാനിച്ചിരുന്നു. എന്നാൽ ജൂറിയിലെ ചില മലയാളികളാണ് അതിൽ മാറ്റം വരുത്തിയത്. 1997ൽ ഈ സിനിമയിൽ മികച്ച നടനുള്ള പുരസ്‌കാരം ആദ്യം തനിക്കാണ് നിശ്ചയിച്ചത്. എന്നാൽ,​ സുരേഷ്‌ ഗോപിയുമായി പങ്കിടേണ്ടി വന്നു. മികച്ച ചിത്രത്തിനു പകരം കുടുംബക്ഷേമ ചിത്രം എന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്തി. സംവിധായകനുള്ള പുരസ്കാരം നൽകിയതുമില്ല.

ദേശീയ പുരസ്‌കാരം വാങ്ങാൻ ഡൽഹിയിലെത്തിയപ്പോൾ ജൂറി അംഗമായിരുന്ന ബോളിവുഡ് നടൻ ദേവേന്ദ്ര ഖണ്ഡേവാല, തന്റെ മനസിൽ വല്ലാത്തൊരു ഭാരമുണ്ടെന്നും തുറന്നുപറയണമെന്നും അറിയിച്ചു. അദ്ദേഹമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.ഖണ്ഡേവാല ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോയും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

മധുരത്തേക്കാൾ കയ്പ്പുനിറഞ്ഞ അനുഭവങ്ങളാണ് തനിക്കുള്ളത്. ഇപ്പോഴും പലരും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുനാൾ മുൻപുയർന്ന ലൈംഗികാരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ,​ താൻ അത്തരം മാനസികാവസ്ഥയുള്ളയാളാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു മറുപടി. പബ്ലിക്ക് ടോയ്ലറ്റുകളുടെ ഭിത്തിയിലെ അശ്ലീലങ്ങൾ ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button