test del 3

പുഷ്പവൃഷ്ടിയും പുലികളിയും; തൃശൂരിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ


തൃശൂർ ∙ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പാലക്കാടിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂരിൽ. ജില്ലയിലെ ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി അദ്ദേഹത്തിന്റെ റോഡ് ഷോ പുരോഗമിക്കുകയാണ്. കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം തുറന്ന ജീപ്പിലാണ് സ്വരാജ് റൗണ്ടിലേക്ക് എത്തുന്നത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളായ സി.സി. മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ.കെ. അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയിൽ അണിനിരക്കുകയാണ്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി, പുലികളി ഉൾപ്പെടെ നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.‘‘ഈ മാറ്റത്തിനു പിന്നിൽ കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹമാണ്. നമ്മുടെ എത്രയോ പ്രവർത്തകർ രാഷ്ട്രീയ ആക്രമണങ്ങളിൽ ജീവൻ ബലി നൽകി. ആ പ്രവർത്തകരുടെ മുൻപിൽ പ്രണാമം അർപ്പിക്കുന്നു. കേരളം സുന്ദരമാണെന്ന് പാലക്കാട് വരുമ്പോൾ മനസിലാകും. പാലക്കാട് പ്രകൃതിയുടെ അത്ഭുത കവാടമാണ്. പാലക്കാട് കേരളത്തിന്റെ പ്രതിഭകളുടെ കേന്ദ്രമാണ്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു.പതിറ്റാണ്ടുകളായി കേരളം രണ്ട് രാഷ്ട്രീയ വിഭാഗങ്ങളുടെ വഞ്ചനയിൽപെട്ട് കിടക്കുകയാണ്. എൽ‌ഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവർക്ക് ചിന്തയില്ല. ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. മാറാത്തത് ഇനി മാറും, കേരളം വളരും. യുഡിഎഫും എൽഡിഎഫും ഒത്തുചേർന്ന് കേരളത്തെ കൊള്ളയടിച്ചു. ഈ വിചിത്ര സഖ്യത്തിൽ നമ്മുടെ കേരളം കുടുങ്ങി കിടന്നു. കോൺഗ്രസ് ബിജെപിയുടെ ബീ ടീമാണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബീ ടീമാണെന്ന് കോൺഗ്രസ് പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ എ ടീമായി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്ന് ഈ രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും ബിജെപിയെ ഉന്നം വയ്ക്കുകയാണ്. ഇവർ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബിജെപിയെ മാത്രമാണ്. കേരളത്തിൽ‌ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും.


Source link

Back to top button