LATEST

നിർമാതാവിനെ പറ്റിച്ച് മലയാളത്തിലെ പ്രമുഖ നടി തട്ടിയത് 20 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി സംവിധായകൻ

സിനിമാ മേഖലയിൽ അധികമാർക്കുമറിയാത്ത സംഭവങ്ങൾ തുറന്നുപറയുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നിർമാതാവിനെ പറ്റിച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയ നടിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ.


‘ഇപ്പോഴിതാ ഒരു വലിയ വിവാദവും മറച്ചുവയ്ക്കലുമൊക്കെ പുറത്തുവരികയാണ്. അമ്മയുടെ വൈസ് പ്രസിഡന്റായ ലക്ഷ്മി പ്രിയ ക്രിമിനൽ കേസ് മറച്ചുവച്ച് അമ്മയിൽ മത്സരിച്ച് ജയിച്ചതിനെക്കുറിച്ചും 20 ലക്ഷം രൂപ ഒരു പാവം നിർമാതാവിനെ പറ്റിച്ച കഥയുമൊക്കെ പുറത്തുവരികയാണ്. സാറിന്റെ ചാനലിലൂടെ എന്നെ ചതിച്ച നടിയെക്കുറിച്ച് പറയണമെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. അയാൾ വിശദമായി കാര്യം പറഞ്ഞു. എല്ലാ തെളിവുകളും എനിക്ക് അയച്ചുതന്നു. ശ്വേതാ മേനോന് നിർമാതാവായ യുവാവ് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു.

ഇതിൽ യഥാർത്ഥ്യമുണ്ടോയെന്ന് ഞാൻ പുറത്തൊന്ന് അന്വേഷിച്ചുനോക്കി. യാഥാർത്ഥ്യമേയുള്ളൂ. മൊത്തം തരികിട സെറ്റപ്പാണ്. ഒരു കാരണവശാലും അമ്മ പോലുള്ള സംഘടനയുടെ ഭരണസമിതിയിലിരിക്കാൻ ഒരു യോഗ്യതയും ഈ വൈസ് പ്രസിഡന്റിനില്ലെന്ന് പറയുന്നതിൽ എനിക്ക് ഒരു വിഷമമവുമില്ല. അത്രയും തരികിടയാണ് കളിച്ചിരിക്കുന്നത്.

സിബിലാൽ എന്നാണ് ആ നിർമാതാവിന്റെ പേര്. സിനിമയെ അയാൾ അത്രമാത്രം സ്‌നേഹിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ഒരു സിനിമ നിർമിക്കണമെന്ന് അയാൾക്ക് മോഹമുദിച്ചു. അതിന്റെ ആലോചനകൾ നടക്കുമ്പോൾ ആരോ ഈ വൈസ് പ്രസിഡന്റിനെ പരിചയപ്പെട്ടു. കഥ പറഞ്ഞു. ആറാട്ടുമുണ്ടൻ എന്നാണ് പടത്തിന്റെ ടൈറ്റിൽ.

ഭയങ്കര തിരക്കഥാകൃത്തും കഥയെഴുത്തുകാരിയും നോവലിസ്റ്റും… അത്രയും ഭയങ്കര കഴിവുള്ള ആളാണ് ഈ നടിയെന്നാണ് പാവം സിബിലാൽ വിചാരിച്ചത്. കഥ കുഴപ്പമില്ല, പക്ഷേ തിരക്കഥ മാറ്റിയെഴുതണമെന്നും സമ്മതമാണെങ്കിൽ ഞാൻ മാറ്റിയെഴുതാമെന്നും നടി പറഞ്ഞു. സത്യൻ അന്തിക്കാട് അവതാരികയെഴുതിയ പുസ്തകം രചിച്ച എഴുത്തുകാരിയല്ലേ മുന്നിലിരിക്കുന്നത്. എഴുതാനുള്ള മിടുക്കുണ്ടെന്ന് അയാൾക്കും തോന്നി.ആരാണ് സംവിധായകൻ എന്നായി അടുത്ത ചോദ്യം. പലരുടെയും പേര് ആലോചിക്കുന്നുണ്ടെങ്കിലും തീരുമാനമായില്ലെന്ന് പറഞ്ഞപ്പോൾ എടുത്തവായിൽ നടി തന്റെ ഭർത്താവ് മതിയോ എന്ന് ചോദിച്ചു. ഒരു പിന്നണി ഗായകന്റെ മകനാണ് ഇവരുടെ കെട്ടിയോൻ. തന്റെ ഭർത്താവ് കെ മധുവിന്റെ അസോസിയേറ്റ് ഡയറക്ടറാണെന്നും ഭർത്താവിന്റെ പിതാവ് സിനിമയിലെ വലിയ സിംഗറാണെന്നും പറഞ്ഞു.കെ മധുവിന്റെ അസോസിയേറ്റാണെങ്കിൽ നിസാരക്കാരനാകില്ലല്ലോ, ഫിക്സ്. കെട്ടിയോൻ സംവിധാനം, കെട്ടിയോൾ തിരക്കഥ. ഈ കഥ കേട്ട ഞാൻ മധുച്ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. തന്റെ അസോസിയേറ്റല്ലെന്നും ഷൂട്ടിംഗ് പോലും ഈ പയ്യൻ കണ്ടിരിക്കില്ലെന്നാണ് പറഞ്ഞത്. ആ നടി തന്റെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും മധുച്ചേട്ടൻ പറഞ്ഞു.വലിയ ഹോട്ടലുകളിൽ ശാപ്പാട് അടിച്ചുകൊണ്ട് കഥ തിരക്കഥയാകുന്നതിന് തുടക്കം കുറിച്ചു. ഭർത്താവ് സംവിധായകനാകാൻ പോകുന്നതിനാൽ അയാളും വന്നു. കുട്ടിയെ ഒറ്റയ്ക്ക് വീട്ടിലിട്ട് പോരാനാകില്ലല്ലോ. കുട്ടിയും വന്നു. ശാപ്പാടടി, ചർച്ച, റെസ്റ്റെടുക്കൽ വീട്ടിൽപോകൽ. ഇങ്ങനെ നടന്നുകൊണ്ടേയിരുന്നു. ഒരുനാൾ തിരക്കഥാകൃത്ത് നിർമാതാവിനോട് അമ്പതിനായിരം രൂപ അത്യാവശ്യമായി വേണമെന്ന് പറഞ്ഞു. അമ്പതിനായിരം അപ്പോൾ കൊടുത്തു. വീണ്ടും ഫുഡടി, ചർച്ച, റെസ്റ്റെടുക്കൽ, വീട്ടിൽപ്പോകൽ. എഴുത്ത് മാത്രം നടക്കുന്നില്ല. വീണ്ടും അടുത്ത ഡിമാൻഡ് വന്നു. കുട്ടിയ്ക്കും ഭർത്താവിനും ആര് ഭക്ഷണം കൊടുക്കുമെന്ന്. അങ്ങനെ സിബി ഒരു ജോലിക്കാരിയെ കണ്ടെത്തി, തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിച്ചു. ശമ്പളവും സിബി കൊടുത്തു.എന്തിനധികം വലിച്ചുനീട്ടുന്നു. ഒരു വരി പോലുമെഴുതാതെ പലതും പറഞ്ഞ് തിരക്കഥാകൃത്ത് ഇരുപത് ലക്ഷം രൂപ കൈക്കലാക്കി. തന്റെ ആവശ്യം കഴിഞ്ഞപ്പോൾ നടിയും കെട്ടിയോനും മുങ്ങി. 2021 സെപ്തംബർ മുതലാണ് തവണകളായി 20 ലക്ഷം വാങ്ങിയത്. എന്നിട്ടാണ് 2025ലെ അമ്മയിലെ എലക്ഷനിൽ ക്രിമിനൽ കേസൊന്നുമില്ലെന്ന് പറഞ്ഞ് നാമനിർദേശ പത്രിക കൊടുത്തത്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റായിരിക്കുന്ന കാലം മുതൽ, 2022ൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഈ കൃമിനൽകേസുള്ളപ്പോഴാണ് അത് മറച്ചുവച്ച് ഈ ഭവതി മത്സരിച്ചത്. അഭിനയിക്കാൻ പറ്റുമോയെന്ന് ചോദിച്ചിടത്തുനിന്ന് തിരക്കഥ തിരുത്ത്, ഭർത്താവിനെ സംവിധായകനാക്കൽ തുടങ്ങി എല്ലാ ഓഫറും കൊടുത്ത് 20 ലക്ഷം അടിച്ചു. 10,10200 രൂപ നടിയുടെ അക്കൗണ്ടിലൂടെയും പത്ത് ലക്ഷം രൂപ പല തവണ പല കാരണങ്ങൾ പറഞ്ഞ് പിഴിഞ്ഞു. അവധി പറഞ്ഞ്, ഒടുവിൽ 2022 മേയിൽ 20ലക്ഷത്തിന്റെ ചെക്ക് എഴുതിക്കൊടുത്ത് സിനിമയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞു. ചേംബറിൽ ചെന്ന് ഈ സിനിമയുമായി ബന്ധമില്ലെന്ന് അവിടെയും എഴുതിക്കൊടുത്തു. ചെക്ക് കൊടുക്കുമ്പോൾ ഏഴ് നിലയിൽ പൊട്ടും. സിബിലാലിന് അത് തോന്നിയില്ല. ചെക്ക് മടങ്ങിയത് വലിം. സ്‌റ്റോപ് മെമ്മോ കൊടുത്താണ് മടക്കിയത്. ചെക്ക് ബൗൺസാക്കിയില്ല. അക്കൗണ്ടിൽ 20 ലക്ഷത്തിന് മുകളിൽ കിടപ്പുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ അക്കൗണ്ടിൽ കാശില്ലാതെയാണ് സ്റ്റോപ്പ് മെമ്മോ കൊടുത്തതെന്ന് ഇവർക്കറിയില്ലായിരിക്കും.’- ശാന്തിവിള ദിനേശ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button