LATEST

‘സത്യൻ അന്തിക്കാടിന്റെ ആദ്യകാല മോഹൻലാൽ ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം’

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ വൻ ഹിറ്റുകളായിരുന്നു. നാടോടിക്കാറ്റ്,​ സന്മനസുള്ളവർക്ക് സമാധാനം,​ ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്,​ വരവേല്പ് തുടങ്ങിയ നിരവധി ചിത്രങ്ങൾ. ഇപ്പോഴിതാ മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിനെ കുറിച്ച് അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ പങ്കുവച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിൽ കുറിപ്പായാണ് അഖിൽ സത്യന്റെ വാക്കുകൾ അജു പങ്കുവച്ചിരിക്കുന്നത്.

“അച്ചന്റെ ആദ്യകാല മോഹൻലാൽ സിനിമകൾ ഒന്നിനുപിറകെ ഒന്നായി സംഭവിച്ചതിന്റെ കാരണം നിവിനൊപ്പം സർവ്വംമായ പൂർത്തിയാക്കിയപ്പോഴാണ് എനിക്ക് വ്യക്തമായി മനസ്സിലായത്. സന്മനസ്സുള്ളവർക്ക് സമാധാനവും, ഗാന്ധിനഗറും,നാടോടിക്കാറ്റും, വരവേൽപ്പും എല്ലാം ഒരു സംവിധായകനും നടനും ചേർന്നുണ്ടാക്കിയത് മാത്രമായിരുന്നില്ല. രണ്ട് സുഹൃത്തുക്കൾ അവർക്കേറ്റവും നന്നായി അറിയുന്ന ജോലി അതൊരു ജോലിയെന്ന തോന്നല്ലേ ഇല്ലാതെ ആസ്വദിച്ചു ചെയ്തത് കൊണ്ടാണ് അവയെല്ലാം ഇന്നും നമ്മളെ രസിപ്പിക്കുന്നത്- അഖിൽ സത്യൻ. ”

ഈ കുറിപ്പിനൊപ്പം നിവിൻ പോളിയും അഖിൽ സത്യനും ഒരുമിച്ചുള്ള ചിത്രവും അജു പോസ്റ്റ് ചെയ്തിരുന്നു.

പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. സർവ്വംമായ എന്ന ഈ ചിത്രത്തിൽ അജു വർഗീസും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണ് സ‌ർവ്വം മായ. ജനാർദ്ദനൻ,​ രഘുനാഥ് പലേരി,​ മധു വാര്യർ,​ അൽത്താഫ് സലിം,​ പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർ ഫ്ലൈസ് ഫിലിംസിന്റെ ബാനറിൽ അജയ്യകുമാർ,​ രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button