LATEST

ഐ.പി.എൽ വിട്ട് ഫാഫ് പി.എസ്.എല്ലിലേക്ക്

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ നായകനും സൂപ്പർ ബാറ്ററുമായ ഫാഫ് ഡുപ്ലെസിസ് ഇന്ത്യൻ പ്രീമിയർലീഗിൽ നിന്ന് പിന്മാറുന്നു. അടുത്ത ഐ.പി.എൽ മെഗാലേലത്തിൽ പങ്കെടുക്കില്ലെന്ന് 41കാരനായ ഫാഫ് തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി. എന്നാൽ അടുത്ത പാകിസ്ഥാൻ പ്രീമിയർ ലീഗ് സീസണിൽ കളിക്കുമെന്നും താരം സന്ദേശത്തിൽ അറിയിച്ചു. ഐ.പി.എല്ലിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ. നിരവധി ആരാധകരെ സൃഷ്‌ടിച്ച താരമാണ് ഡുപ്ലെസിസ്. 14 സീസണുകളിൽ ഐ.പി.എല്ലിൽ നിറ സാന്നിധ്യമായിരുന്ന താരം 154 മത്സരങ്ങളിൽ നിന്ന് 4773 റൺസ് നേടി. 135.79 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ചെന്നൈ സൂപ്പർകിംഗ്‌സ്,റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, റൈസിംഗ് പൂനെ സൂപ്പ‌ർ ജയ്‌ന്റ്സ് എന്നീ ഐ.പി.എൽ ടീമുകളിൽ അദ്ദേഹം കളിച്ചു. ചെന്നൈയ്‌ക്കായി 7 സീസണുകളിൽ കലത്തിലിറങ്ങിയ താരം 2021ലെ അവരുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.ആർ.സി.ബിയുടെ ക്യാപ്‌ടനുമായിരുന്നു.കഴിഞ്ഞ സീസണിൽ ഡൽഹിക്കായി കളത്തിലിറങ്ങിയ താരത്തിന് പക്ഷേ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാനായില്ല. 9 മത്സരങ്ങളിൽ നിന്ന് 202 റൺസേ നേടാനായുള്ളൂ. മെഗാ ലേലത്തിന് മുമ്പ് ഡൽഹി ഫാഫിനെ റിലീസ് ചെയ്യുകയും ചെയ്തു. നേരത്തേ പി.എസ്.എല്ലിൽ പെഷവാർ സാൽമിയിലും ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിലും ഫാഫ് കളിച്ചിട്ടുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button