LATEST
അഭയാർത്ഥി അപേക്ഷകൾ പരിഗണിക്കുന്നത് നിറുത്തിവച്ച് യു.എസ്

വാഷിംഗ്ടൺ: എല്ലാ അഭയാർത്ഥി അപേക്ഷകളിലും തീരുമാനമെടുക്കുന്നത് താത്കാലികമായി നിറുത്തിവച്ചെന്ന് യു.എസ്. അഭയാർത്ഥി പദവി തേടുന്ന എല്ലാ വിദേശികളെയും പരമാവധി പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്നോടി ആയിട്ടാണ് തീരുമാനമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചു. വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരന്റെ വെടിയേറ്റ് 20കാരിയായ നാഷണൽ ഗാർഡ് (റിസേർവ് സേനാ വിഭാഗം) അംഗം മരിച്ചതോടെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ ട്രംപ് ഭരണകൂടം കടുപ്പിക്കുകയാണ്. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും യു.എസ് അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചിരുന്നു.
Source link



