LATEST

നഗരസഭയിലെ കിച്ചൻ ബിൻ, മരാമത്ത് അഴിമതി: കേന്ദ്ര അന്വേക്ഷണം വരുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിട്ടും 45 വർഷമായി തിരുവനന്തപുരം നഗരസഭ ഭരിയ്ക്കുന്നത് വെള്ളരിയ്ക്കാപ്പട്ടണം പോലെയാണന്നും, നഗരസഭയിൽ നടന്ന അഴിമതികളിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേക്ഷണം വരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.അഴിമതിയാണ് സിപിഎമ്മിന്റെ ലക്ഷ്യവും രാഷ്ട്രിയവും എന്നും മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുതാണെന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.


തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ വേണമെന്ന നിയമം ലംഘിച്ച് നടപടികൾ പാലിക്കാതെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചു. എന്നാൽ ശുചിത്വ മിഷന്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോൾ പദ്ധതി ഐആർടിസിയെ ഏൽപ്പിക്കുകയും, ഉപകരണങ്ങൾ ഒമേഗ എക്കോടെക്കിൽ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറിൽ വയ്ക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ൽ ഒൻപത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നല്കുകയും മറ്റൊരു പതിന്നൊന്ന് ലക്ഷത്തി പതിമൂന്നായിരത്തി നൂറ്റി പതിനാല് രൂപ നഗരസഭയിൽ വേതനം വാങ്ങി കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സുഗതൻ എന്ന വ്യക്തിക്ക് ഒമേഗാ ഇൻഫോടെക്കിന് വേണ്ടി നല്കിയതായും രേഖയുണ്ടന്നും, ഇക്കാര്യത്തിൽ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലൻസ് കേസ് എടുത്തപ്പോൾ അന്വേക്ഷിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിന്റെ ഉല്പന്നങ്ങൾ തന്നെ വാങ്ങണമെന്ന് ഐആർടിസിയോട് നിഷ്‌കർഷിച്ച ഉമ്മു സൽമ എന്ന ഉദ്യോഗസ്ഥയെ തന്നെ യാണന്നും, ഒരു ബിൻ 1440 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന് പറഞ്ഞ കരാറ് കാരനെ ഒരു സി പി എം കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് ഒഴിവാക്കി, പർച്ചേസ് കമ്മിറ്റിയുടെ ഒരു കോടി എന്ന പരിധി ലംഘിച്ചാണ് ഒമേഗാ എക്കോടെക്കിന് അനുമതി നല്കിയെതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതി പ്രകാരം എത്തുന്ന കിച്ചൻ ബിൻ നഗരസഭയുടെ സെൻട്രൽ സ്റ്റോറിൽ സൂക്ഷിക്കേണ്ടതിന് പകരം ആതാത് സോണൽ ഓഫിസുകളിൽ കുറച്ച് വീതം കൊണ്ട് വച്ച് ബിന്നിന്റെ എണ്ണത്തിന്റെ കണക്ക് പെരുപ്പിച്ച് കാണിച്ചെന്നും, കണക്കിൽ അറുപതിനായിരം കിച്ചൻ ബിൻ ഉണ്ടെന്ന് നഗരസഭ പറയുന്ന നഗര പരിധിയിൽ രണ്ടായിരത്തിന് താഴെ മാത്രമേ യഥാർത്ഥത്തിൽ ബിന്നുകൾ ഉള്ളുവെന്നും, അതിന്റെ തെളിവാണ് അറുപതിനായിരം കിച്ചൺ ബിൻ പ്രവർത്തിപ്പിക്കാൻ തൊണ്ണൂറായിരം ഇനോക്കുലം വേണ്ട സ്ഥാനത്ത് നഗരസഭ വാങ്ങുന്നത് മൂവായിരം കിലൊ മാത്രമാണെന്നുള്ളത്. ഇതിനർത്ഥം രണ്ടായിരത്തിന് താഴെ മാത്രമേ കിച്ചൻ ബിന്നുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളുവെന്നും ബാക്കി അൻപത്തിയെട്ടായിരം കിച്ചൺ ബിന്നുകളുടെ തുക മേയറും , ഉദ്യോഗസ്ഥരും, സിപിഎമ്മും കൂടി കൊള്ളയടിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നഗരസഭയുടെ മരാമത്ത് പണികളിൽ നാല്പതു ശതമാനമാണ് ഉദ്യോഗസ്ഥരും പാർട്ടിയും കൂടി കൊള്ളയടിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി പി എം നേതാവ് പ്രസിഡന്റായ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മരാമത്ത് പണികളിൽ അധിക പണികളും കൂടി കൂട്ടി ചേർത്ത് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകി പണം വെട്ടുന്ന രീതിയുടെ ഭാഗമായാണ് മരാമത്ത് പണികളുടെ മുന്നൂറ് കോടി രൂപയുടെ ഫയലുകൾ നഗരസഭയിൽ ആഡിറ്റ് ചെയ്യാൻ സാധിക്കാത്ത രീതിയിൽ കാണാതാക്കിയത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button