LIFE STYLE

തക്കാളി കറിയിലിടുന്നതിന് മുൻപ് ഒരു കാര്യം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണികിട്ടും

തക്കാളി കഴിക്കാത്തവർ വളരെ കുറവാണ്. കറികളിൽ രുചി കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും തക്കാളിക്കുണ്ട്. കലോറി, കാർബോഹെെഡ്രേറ്റ്, കൊഴുപ്പ് എന്നിവ ഇതിൽ വളരെ കുറവാണ്. കൂടാതെ മെെക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. അതിനാൽ തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്.

ചിലർ പച്ചയ്ക്കും തക്കാളി കഴിക്കാറുണ്ട്. എന്നാൽ തക്കാളിയുടെ തൊലി വളരെ നേർത്തതായതിനാൽ കീടനാശിനികൾ വേഗത്തിൽ പറ്റിപ്പിടിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ തക്കാളി വാങ്ങിവന്നാൽ അവയിൽ നിന്ന് കീടനാശിനി മാറ്റാൻ എന്ത് ചെയ്യണമെന്ന് നോക്കാം.

ആദ്യം ഒരു പാത്രം വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്ത് തക്കാളി കഴുകിയെടുക്കുക. ഇത് കീടനാശിനികൾക്കൊപ്പം തക്കാളിയിലെ ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും. അല്ലെങ്കിൽ വെള്ളത്തിൽ ഒരു ടീപ്സൂൺ ബേക്കിംഗ് സോഡ ചേർത്ത് തക്കാളി 10 മിനിട്ട് ഇതിൽ മുക്കിവയ്ക്കുക. തൊലിയിലെ രാസകീടനാശിനി നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

സലാഡുകൾക്കും മറ്റും ഉപയോഗിമ്പോൾ തക്കാളിയുടെ തൊലി പൂർണമായും ചെത്തിക്കളയുന്നത് കീടനാശിനി ഭീഷണി കുറയ്ക്കാൻ സഹായിക്കും. തക്കാളിയുടെ തൊലി വെള്ളത്തിൽ കളയാൻ തിളച്ച വെള്ളത്തിൽ ഒരുമിനിട്ട് ഇട്ടശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഇത് തൊലി വേഗം നീക്കം ചെയ്യാൻ സഹായിക്കുന്നു. മഞ്ഞൾപ്പൊടി ചേർത്ത് വെള്ളത്തിൽ കുറച്ചുനേരം തക്കാളി മുക്കിവയ്ക്കുന്നതും ആ വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.


Source link

Back to top button