LATEST
ഡോ. ബിജു രമേശ് കേരള ഹാൻഡ് ബോൾ അസോ. പ്രസിഡൻ്റ്

തിരുവനന്തപുരം: ഹാൻഡ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഡോ.ബിജു രമേശിനെ തിരഞ്ഞെടുത്തു. കേരള സ്പോർട്സ് കൗൺസിലിൻ്റെ പ്രത്യേക പ്രതിനിധി എ.എം കെ നിസാറിൻ്റെ നിരീക്ഷണത്തിൽ ഹാൻഡ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോ. പ്രിത്പാൽ സിൻഹ സലൂജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള ഹാൻഡ് ബോൾ അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ഡോ. ബിജു രമേശിനെ കൂടാതെ എസ്. ബാലചന്ദ്രൻ (വൈസ് പ്രസിഡൻ്റ്) യു.ജീവേഷ് കുമാർ (ജനറൽ സെക്രട്ടറി) ജയസിംഹൻ പരമേശ്വരൻ (ജോ. സെക്രട്ടറി) കെ.വി രാജീവൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവഹികൾ.അഞ്ച് വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി. ഡോ. ബിജു രമേശ് നിലവിൽ ഹാൻഡ് ബോൾ ഫെഡറേഷൻ
ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡൻ്റ് കൂടിയാണ്.
Source link



