test del 2
ട്രംപിനുനേരെ ഷാരാഖ് ഖാന്റെ ഡയലോഗ് പയറ്റി ഇറാൻ കോൺസുലേറ്റ്; യുഎസിന് മുന്നറിയിപ്പും

വാഷിങ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് പരാമർശിച്ച് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറലാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വിചിത്രവും എന്നാൽ ശ്രദ്ധേയവുമായ പ്രതികരണം നടത്തിയത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” (ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ) എന്ന ഷാരൂഖ് ഖാൻ ഡയലോഗിലൂടെ അമേരിക്കൻ സൈനിക നീക്കങ്ങളെ വെല്ലുവിളിച്ചത്.പേർഷ്യൻ ഗൾഫിലെ ‘ചുവന്ന തേനീച്ചകൾ’ (Red bees) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇറാന്റെ നാവികസേന “തീർന്നു” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, തങ്ങളുടെ യഥാർത്ഥ കരുത്ത് ലോകം ഉടൻ കാണാൻ പോകുകയാണെന്ന സൂചനയാണ് ഈ പോസ്റ്റ് നൽകുന്നത്.ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണിത്. സിനിമാ ഡയലോഗുകൾ ഉപയോഗിച്ചുള്ള ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ നയതന്ത്ര ലോകത്ത് അസാധാരണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.ഇതിനോടകം ഉപരോധം നിലനിൽക്കുന്ന ഹോർമുസ് അമേരിക്ക അടച്ചുവെന്ന് പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുന്ന ഒരു ഇന്ത്യൻ മീമും കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
Source link


