LATEST
സമാധാന പദ്ധതി: അനുകൂല നീക്കവുമായി യുക്രെയിൻ

ദുബായ്: റഷ്യയുമായുള്ള തങ്ങളുടെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ആവിഷ്കരിച്ച സമാധാന കരാറിന്റെ ചട്ടക്കൂടിനോട് പിന്തുണ സൂചിപ്പിച്ച് യുക്രെയിൻ. അതേ സമയം, റഷ്യ പിടിച്ചെടുത്ത ഡൊണെസ്ക്, ലുഹാൻസ്ക് പ്രദേശങ്ങൾ വിട്ടുനൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറല്ല. വിഷയത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. യു.എസ് ഉദ്യോഗസ്ഥർ റഷ്യൻ പ്രതിനിധികളുമായി ഇന്നലെ യു.എ.ഇയിലെ അബുദാബിയിൽ ചർച്ച നടത്തി. അതേ സമയം, ഇന്നലെ പുലർച്ചെ കീവിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ അതിർത്തി പ്രദേശങ്ങളിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 പേരും കൊല്ലപ്പെട്ടു.
Source link


