NATIIONAL
ചിരിച്ചു കൊണ്ട് തുടങ്ങി, ഒടുക്കം ഗൗരവത്തിൽ: ‘രാജാവും രാജകുമാരനും ചിന്നസ്വാമിയിൽ’; വൈറലായി വിഡിയോ

ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബെംഗളൂരു– ഗുജറാത്ത് ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയും ശുഭ്മൻ ഗില്ലും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തിൽ ഗുജറാത്ത് ഇന്നിങ്സിൽ ഗിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്നു കോലി, ഗില്ലിനു സമീപത്തേയ്ക്ക് എത്തുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ഗുജറാത്ത് നായകൻ പുഞ്ചിരിയോടെ മറുപടി നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംസാരിക്കുന്നതിനിടെ കോലി പൊട്ടിച്ചിരിക്കുന്നുണ്ട്. തിരിഞ്ഞുനടന്ന ശേഷം വീണ്ടും തിരിച്ചെത്തിയും കോലി സംസാരിക്കുന്നുണ്ട്. അവസാനം ഇരുവരും ഗൗരവത്തിലാകുന്നുമുണ്ട്.മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 5 വിക്കറ്റിനു തോൽപ്പിച്ചു. അർധ സെഞ്ചറി പിന്നിട്ട പ്രകടനങ്ങളുമായി ടീമിനെ നയിച്ച മുന്നിൽനിന്നു നയിച്ച വിരാട് കോലി (44 പന്തിൽ 81), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 55) എന്നിവരുടെ ബാറ്റിങ് മികവാണ് ബെംഗളൂരുവിനു ഗംഭീരമായൊരു റൺചേസ് വിജയമൊരുക്കിയത്. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Source link


