CINEMA

കേരള ജെം ആൻഡ് ജുവലറി ഷോയ്‌ക്ക് തുടക്കം

കൊച്ചി: പതിനെട്ടാമത് കേരള ജെം ആൻഡ് ജുവലറി ഷോ (കെ.ജി.ജെ.എസ് 2025) അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. കല്യാൺ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, ജോസ് ആലുക്കാസ് ജുവലറി മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്ക, കെ.ജി.ജെ.എസ് മാനേജിംഗ് ഡയറക്ടർ പി.വി. ജോസ്, പ്രോഗ്രാം ഡയറക്ടറും പീജെ പ്ലാറ്റിനം മാനേജിംഗ് ഡയറക്ടറുമായ മിൽട്ടൺ ജോസ്, ഡയറക്ടർമാരായ സുമേഷ് വധേര, ക്രാന്തി നാഗ്‌വേക്കർ, കർണാടക ജുവലറി ഫെഡറേഷൻ ചെയർമാൻ ശ്രീകാന്ത് കാരി എന്നിവർ പങ്കെടുത്തു.

രാജ്യത്തിനകത്തും ജി.സി.സിയിൽ നിന്നുമായി 5,000ത്തിലധികം വ്യാപാരികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലെ 183 എക്‌സിബിറ്റർമാർ പങ്കെടുക്കുന്ന മേളയിൽ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി എന്നിവയുടെ പുതിയ ശേഖരവും അത്യാധുനിക യന്ത്രങ്ങളും സാങ്കേതികവിദ്യയുടെ മോഡലുകളും പ്രദർശനത്തിനുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button