LATEST

ഓൺലൈൻ തട്ടി​പ്പ്: പ്രതികൾ അറസ്റ്റിൽ

ചാരുംമൂട്: ഓൺ​ലൈൻ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാക്കളായ പ്രതികൾ അറസ്റ്റിലായി. ചാരൂംമൂട് പറയംകുളം സ്വദേശിയിൽ നിന്നും പതിമൂന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് പന്നിയേങ്കര വില്ലേജിൽ സുനേഹ്‌ല വീട്ടിൽ മുഹമ്മദ് ഹഫീദ് അബ്ദുറഹീം (21), കോഴിക്കോട് ചെറുവണ്ണൂർ വില്ലേജിൽ മാളിയേക്കൽ വീട്ടിൽ മുഹമ്മദ് അൽ ഇൽഷാൽ(20) എന്നിവരെ നൂറനാട് പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. നൂറനാട് സി​.ഐ എസ്. ശ്രീകുമാറിന്റെ നേത്യത്വത്തിൽ എസ്.ഐ കെ.അജിത്ത് , സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപ് ചന്ദ്ര മേനോൻ, വിഷ്ണു വിജയൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Source link

Related Articles

Leave a Reply

Back to top button