test del 2
ഒരു മാസം പിന്നിടുന്ന ഇറാൻ യുദ്ധം;ലോകം ഊർജ്ജ പ്രതിസന്ധിയിൽ, ട്രംപ് ത്രിശങ്കുവിൽ

വാഷിങ്ടൺ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ലോകത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രഖ്യാപിച്ച യുദ്ധം മാസം ഒന്ന് പിന്നിടുമ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഏതെങ്കിലും രീതിയിലുള്ള ഒരു കരാർ ഉണ്ടാക്കി യുദ്ധത്തിൽനിന്ന് തലയൂരുക. അല്ലെങ്കിൽ നീണ്ടതും രക്തരൂക്ഷിതവുമായ മറ്റൊരു ആക്രമണ വഴി തിരഞ്ഞെടുക്കുക. രണ്ടിലേത് തിരഞ്ഞെടുക്കുമെന്ന ത്രിശങ്കുവിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുള്ളതെന്നാണ് അന്താരാഷ്ട്ര യുദ്ധ നിരീക്ഷർ വിലയിരുത്തുന്നത്.ഈ യുദ്ധം ഒരു വലിയ വിജയത്തോടെ ആയിരിക്കില്ല, മറിച്ച് ഒരു നിശബ്ദതയോടെ അവസാനിക്കാനാണ് സാധ്യത എന്നാണ് സിഎൻഎന്നിന്റെ ഒരു വികശലന റിപ്പോർട്ടിൽ പറയുന്നത്.’തന്റെ മുൻഗാമികളായ പല പ്രസിഡന്റുമാരെയും പോലെ ട്രംപും ഒരു കെണിയിൽ വീണു. വേഗത്തിൽ നടപ്പാക്കുന്ന ഒരു സൈനിക നടപടിയിലൂടെ ശാശ്വതമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരാം എന്ന മിഥ്യാബോധമാണ് ട്രംപിനേയും കെണിയിൽ വീഴ്ത്തിയത്. എന്നാൽ യുദ്ധവും സമാധാനവും ഒരിക്കലും അത്ര ലളിതമല്ല. ട്രംപ് തന്റെ ചർച്ചക്കാർക്ക് പുരോഗതി കൈവരിക്കാൻ കൂടുതൽ സമയം നൽകിയിരിക്കുകയാണ്, സാധാരണയായി സംഘർഷങ്ങൾ അവസാനിക്കുന്ന ഒരവസ്ഥയിലേക്ക് ഈ യുദ്ധം എത്തിച്ചേരാൻ സാധ്യതയേറുന്നു’ റിപ്പോർട്ടിൽ പറയുന്നു.പരമോന്നത നേതാവിനെയും സൈനിക നേതൃത്വത്തെയും ഒന്നടക്കം തുടച്ചുനീക്കിയാണ് യുഎസും ഇസ്രയേലും ഇറാനെതിരായ യുദ്ധത്തിന് തുടക്കമിട്ടതെങ്കിലും ദിവസങ്ങൾക്കുള്ളിൽതന്നെ പ്രതിരോധശേഷി ഇറാൻ വീണ്ടെടുത്തു. ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും കരുതിയതിലും കൂടുതൽ പ്രതിരോധശേഷിയുള്ളതും വിനാശകരവുമാണെന്ന് തെളിയിച്ച ഒരു എതിരാളിയെയാണ് തങ്ങൾ നേരിടുന്നതെന്ന് യുഎസും ഇസ്രായേലും മനസ്സിലാക്കി. അമേരിക്കയുടെ ടോമാഹോക്കുകളുടെയും ബങ്കർ ബസ്റ്ററുകളുടെയും ആക്രമണങ്ങൾക്കിടയിലും, കുറഞ്ഞ വിലയുള്ള മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പ്രതിരോധം തീർക്കുകയും ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ ഊർജ്ജ വിതരണത്തിൽ പിടിമുറുക്കുകയും ചെയ്തു.
Source link


