LATEST
ഒരുമിച്ച് താമസം, പിന്നാലെ തെറ്റിപ്പിരിഞ്ഞ യുവതിയെ കാസർകോട്ടെ വീട്ടിൽക്കയറി പീഡിപ്പിച്ച് യുവാവ്

കാസർകോട്: തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് വീട്ടിൽകയറി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 37കാരി നൽകിയ പരാതിയിൽ ചിത്താരി സ്വദേശി സജീറിനെതിരെ പൊലീസ് കേസെടുത്തു.
സ്വന്തം വീട്ടിൽ നിന്നും പിണങ്ങിപ്പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇവിടെ വച്ചാണ് സജീറിനെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്‌തു. പക്ഷേ പിന്നീട് യുവാവുമായി തെറ്റിപ്പിരിഞ്ഞ യുവതി തിരികെ കാസർകോടെത്തി. അവിടെ സ്വന്തം വീട്ടിലേക്ക് പോകാതെ കളനാട്ടെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഇവിടെയെത്തിയാണ് സജീർ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Source link


