LATEST

ചക്കുളത്തുകാവ് പൊങ്കാല 4ന്; നിലവറദീപം തെളിക്കൽ ഇന്ന്

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം തെളിക്കൽ ഇന്ന് നടക്കും. ലക്ഷക്കണക്കിന് ഭക്ത ജനങ്ങളെത്തുന്നചക്കുളത്തുകാവിൽ ഡിസംബർ നാലിനാണ് പൊങ്കാല. അന്ന് രാവിലെ ഒമ്പതിന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ദീപം പകരും. പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പകരും. മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഭദ്രദീപ പ്രകാശനം നടത്തും. മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്‌റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. 11ന് അഞ്ഞൂറിലധികം വേദപണ്ഡിതൻമാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. ഇതിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് തോമസ് കെ. തോമസ് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ആമുഖ പ്രഭാഷണവും മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി, എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി, പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് തുടങ്ങിയവർ പങ്കെടുക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button