‘എന്നെ സംബന്ധിച്ച് ബിസിനസ് ആണ്, വിളിച്ചാൽ വരുമെങ്കിൽ ഹണി റോസിനെ ഞാൻ കൊണ്ടുവരും’

വിവാദങ്ങളുടെ തോഴനായ മലയാളി വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. അടുത്തിടെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതിന്റെ പേരിൽ നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതും ജയിലിൽ കിടന്നതും വലിയ ചർച്ചയായ വിഷയമാണ്. ഷോറൂം ഉദ്ഘാടനത്തിന് എത്തിയ ഹണി റോസിനെ അധിക്ഷേപിച്ചെന്നും പിന്നീട് നടത്തിയ അഭിമുഖങ്ങളിൽ അശ്ലീല പരാമർശം നടത്തിയെന്നുമാണ് പരാതി. സംഭവത്തിൽ കേസെടുത്തതോടെ ഹണി റോസ് ബോച്ചെയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയത്.
ഇപ്പോഴിതാ മലപ്പുറത്തെ നവീകരിച്ച ജുവലറിയുടെ ഉദ്ഘാടനത്തിന് ബോച്ചെ നടി നവ്യ നായരെയാണ് എത്തിച്ചത്. പരിപാടിക്കിടെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഹണി റോസിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ബോച്ചെ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹണി റോസിനെ കൊണ്ടുവരുന്നതിന് എന്താണ് കുഴപ്പം. വിളിച്ചാൽ വരുമെങ്കിൽ ഞാൻ കൊണ്ടുവരുമെന്ന് ബോച്ചെ പറഞ്ഞു.
‘വിളിച്ചാൽ വരുമെങ്കിൽ ഹണി റോസിനെ ഞാൻ കൊണ്ടുവരും. എന്നെ സംബന്ധിച്ച് ബിസിനസ് ആണ്. വ്യക്തിപരമായി ആരോടും ഒരു വൈരാഗ്യവും ഇല്ല. ഹണി റോസിന് തന്നോട് വല്ല വൈരാഗ്യവും ഉണ്ടോ എന്ന് അറിയില്ല. നമ്മൾ ആരെയും മനപ്പൂർവം മോശമായിട്ട് ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്താണെന്ന് അറിയില്ല. വിളിച്ചാൽ ഹണി റോസ് വരുമെങ്കിൽ ഞാൻ കൊണ്ടുവരും’- ബോച്ചെ പറഞ്ഞു.
ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെക്കുറിച്ചും ബോബി ചെമ്മണ്ണൂ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ നിങ്ങൾക്ക് അറിയുന്നത് പോലെയെ തനിക്കും അറിയുകയുളളൂ. വാർത്തയിൽ കാണുന്നതും വായിച്ച് കേൾക്കുന്നതുമൊക്കെ തന്നെയേ അറിയുകയുളളൂ. രാഹുൽ ഈശ്വർ പറഞ്ഞത് അത് ഓരോരുത്തരുടെ അഭിപ്രായങ്ങളാണ്. അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ബോച്ചെ കൂട്ടിച്ചേർത്തു.
Source link



