LATEST

‘ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ട്, രമയാണ് അറുപത് തികഞ്ഞ ഇര’; എംഎൽഎയെ അപമാനിച്ച്‌ ഡിവൈഎഫ്‌ഐ നേതാവ്

കെ കെ രമ എം എൽ എയെ അധിക്ഷേപിച്ച് ഡി വൈ എഫ് ഐ നേതാവ് സിനി ജോയ്. ഡി വൈ എഫ് ഐ കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കൽ കമ്മിറ്റി മെമ്പറുമാണ് സിനി. രാഹുലിനൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അധിക്ഷേപകരമായ പരാർമശം നടത്തിയത്.

‘ഇരയുടെഫോട്ടോ പബ്ലിക് ആക്കുന്നതിൽ വിഷമമുണ്ട്. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര’- എന്നാണ് സിനി ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് സിനിക്കെതിരെ രൂക്ഷവിമർശനവുമായെത്തിയിരിക്കുന്നത്.

‘കഥ എന്തുമാകട്ടെ…പോസ്റ്റ് ചെയ്‌തത് ഒരു സ്ത്രീ ആയതിൽ ലജ്ജിക്കുന്നു’, ‘അതെ ഇര ആയിരുന്നു, നിന്റെ പ്രസ്ഥാനം അമ്പതൊന്ന് വെട്ട് വെട്ടി കൊന്ന ടിപിയുടെ ഭാര്യ, ‘ശരി ആണ് രമ ഇര ആണ്. സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം ചോദ്യം ചെയ്ത ഒഞ്ചിയത്തെ സഖാവ് ടിപിയുടെ ഭാര്യ….ടിപിയെ 51 വെട്ടു വെട്ടി കൊന്നത് കോൺഗ്രസ് അല്ല, ബിജെപി അല്ല, കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ.ടിപി ചെയ്ത തെറ്റ് കമ്മ്യൂണിസം സാധാരണക്കാരിൽ നിന്നും മാറി പോയപ്പോൾ അതിനെ ചോദ്യം ചെയ്ത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരേ ഒരുമിപ്പിക്കാൻ നോക്കിയത്. അതിൻ്റെ ഫലമോ ഒരു മകന് അച്ഛനെ നഷ്ടം ആയി, ഒരു ഭാര്യക്ക് ഭർത്താവിനെ നഷ്ടം ആയി. രമ ഒരു ഇര തന്നെ …കമ്മ്യൂണിസ്റ്റ് കാപാലികളുടെ ക്രൂരതയിൽ ഇര അകപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് ഇര’- എന്നിങ്ങനെ പോകുന്നു കമന്റുകൾ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button