LATEST

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം: നാലാം സ്ഥാനത്തേക്ക് ഋതുരാജ്, രാഹുൽ ആറാം നമ്പറിൽ

റാഞ്ചി: കഴുത്തിനേറ്റ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായ ശുഭ്മാൻ ഗില്ലിന് പകരമായി ഋതുരാജ് ഗെയ്ക്‌വാദിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നിലവിലെ ഇന്ത്യൻ ഏകദിന ക്യാപ്ടൻ കെഎൽ രാഹുൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഡിസംബറിന് ശേഷം ഋതുരാജ് ഏകദിന ക്രിക്കറ്റിൽ കളിച്ചിട്ടില്ല.


‘ഋതുരാജ് സൂപ്പർ കളിക്കാരനാണ്. ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് ഏകദേശം ഉറപ്പായി. കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ചിട്ടുണ്ട്. ഈ സീരീസിൽ അദ്ദേഹത്തിന് അവസരം നൽകാൻ ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്,’ രാഹുൽ പറഞ്ഞു.

അയ്യരുടെ അഭാവത്തിൽ നാലാം നമ്പർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ബാക്ക് അപ്പ് ഓപ്പണറായി ഋതുരാജായിരിക്കും ഇറങ്ങുക. രോഹിത് ശർമ്മയ്ക്കൊപ്പം യശസ്വി ജയ്‌സ്വാൾ ഓപ്പണിംഗ് ചെയ്യാനാണ് സാദ്ധ്യത. രാഹുൽ തന്നെയാകും ആറാം നമ്പറിൽ ബാറ്റ് ചെയ്യുകയെന്നും പന്ത് ടീമിലുണ്ടെങ്കിൽ താൻ കീപ്പിംഗ് ചെയ്യില്ലെന്നും ക്യാപ്ടൻ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഏകദിനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ രാഹുലായിരുന്നു. ദക്ഷിണാഫ്രിക്കയെ ടെംബ ബാവുമ തന്നെയാണ് നയിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലാണ് മത്സരം ആരംഭിക്കുക.
TAGS: NEWS 360, SPORTS, CRICKET, KLRAHUL, LATESTNEWS, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കായികം


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button