test del 5 copy of del 3

‘നിതിൻ ആത്മഹത്യ ചെയ്തത് അധ്യാപിക സൈബർ സെല്ലിൽ പരാതിപ്പെടാൻ ഒരുങ്ങിയപ്പോൾ; കോളജിന് പങ്കില്ല’


കണ്ണൂർ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ വിശദീകരണവുമായി അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജ്. നിതിൻ രാജിന്റെ മരണത്തിൽ കോളജിന് യാതൊരു പങ്കുമില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് പുറത്തുവിട്ട നോട്ടിസിൽ പറയുന്നു.കോളജിനു പുറത്തുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിതിനെതിരെ നടപടികൾ വന്നപ്പോൾ നിതിനെ പരമാവധി സഹായിക്കാനാണ് കോളജ് ശ്രമിച്ചതെന്നും രക്ഷിതാവിനെ വരുത്തി കൗൺസലിങ് നൽകാമെന്ന ഉറപ്പിൽ വിട്ടെന്നും നോട്ടിസിൽ പറയുന്നു. കൗൺസലിങ് നൽകാമെന്ന് നിതിന്റെ രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്. നിതിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായി അധ്യാപകൻ ഡോ.റാമിനെതിരെ ഒരു പരാതികളും കോളജിന് ലഭിച്ചിട്ടില്ല. കോളജും മറ്റ് സ്ഥാപനങ്ങളും നിലനിൽക്കുന്ന വസ്തു കയ്യേറി കൈവശപ്പെടുത്തിയതാണെന്നും ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായിട്ടുണ്ടെന്നും വന്ന വാർത്തകൾ തെറ്റാണെന്നും നോട്ടിസിൽ അവകാശപ്പെടുന്നു.


Source link

Back to top button