LATEST

ഇന്ത്യക്കാ‌ർ ആശങ്കയിൽ, ബഹ്റൈനിലും കുവൈറ്റിലും ദുബായിലും ജനവാസ മേഖലയിൽ മിസൈൽ വീണു

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയാകെ പ്രതിസന്ധിയിലായതോടെ, അവിടെയുള്ള മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ആശങ്കയിൽ. ബഹ്‌റൈനിലെ ഹൂറയിൽ ഇന്നലെ രാത്രി ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. ദുബായിൽ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം ഡ്രോൺ ആക്രമണമുണ്ടായി. സുരക്ഷ മുൻനിറുത്തി ബുർജ് ഖലീഫ ഒഴിപ്പിച്ചു. ദോഹയിൽ മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത് പരിഭ്രാന്തി പരത്തി.

അതേസമയം, ഇന്ത്യക്കാർ അപായപ്പെട്ടിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം. ഇറാൻ, ഇസ്രയേൽ, ബഹ്റൈൻ, ഖത്തർ, ജോർദാൻ, കുവൈറ്റ്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ സാഹചര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. അപകട സാഹചര്യമാണെങ്കിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചേക്കും.

അടിയന്തര സാഹചര്യമുണ്ടായാൽ തയ്യാറായിരിക്കാൻ വ്യോമയാന മന്ത്രാലയത്തോട് അടക്കം വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നതും ആലോചിക്കുന്നു.

സംഘർഷബാധിത രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ത്യൻ എംബസികൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. എംബസികളുമായി സമ്പർക്കം പുലർത്താനും പ്രാദേശിക സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിക്കാനും പൗരന്മാർക്ക് നിർദ്ദേശം നൽകി.

സംയമനം പാലിക്കണം: ഇന്ത്യ

പശ്ചിമേഷ്യ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇതിൽ കക്ഷികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കണം. പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. സംഘർഷങ്ങൾ ഒഴിവാക്കാനും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​വി​മാന
സ​ർ​വീ​സു​ക​ൾ​ ​റ​ദ്ദാ​ക്കി

ക​ണ്ണൂ​ർ​:​ ​ഇ​റാ​ൻ​-​ ​ഇ​സ്ര​യേ​ൽ​ ​യു​ദ്ധ​ ​സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പു​റ​പ്പെ​ടാ​നി​രു​ന്ന​ ​വി​മാ​ന​ങ്ങ​ൾ​ ​റ​ദ്ദാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​നെ​ടു​മ്പാ​ശേ​രി,​ ​ക​രി​പ്പൂ​ർ,​ ​ക​ണ്ണൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ളാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​യാ​ത്ര​ക്കാ​രു​ടെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​സു​ര​ക്ഷ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​എ​യ​ർ​ ​ഇ​ന്ത്യ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ ​മ​ദ്ധ്യ​പൂ​ർ​വേ​ഷ്യ​യി​ലേ​ക്കും​ ​തി​രി​ച്ചു​മു​ള്ള​ ​എ​ല്ലാ​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളും​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​റ​ദ്ദാ​ക്കി​യ​താ​യി​ ​ഇ​ൻ​ഡി​ഗോ​യും​ ​അ​റി​യി​ച്ചു.​ ​റം​സാ​ൻ​ ​വ്ര​ത​മാ​യ​തി​നാ​ൽ​ ​നാ​ട്ടി​ലേ​ക്ക് ​വ​രാ​നി​രു​ന്ന​വ​രും​ ​തൊ​ഴി​ൽ​ ​തേ​ടി​ ​പോ​കാ​നി​രു​ന്ന​വ​രും​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​നി​ന്ന് ​മ​സ്‌​ക​റ്റി​ലേ​യ്ക്ക് ​പു​റ​പ്പെ​ട്ട​ ​ഒ​മാ​ൻ​ ​എ​യ​ർ​ ​വി​മാ​നം​ ​സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​തി​രി​ച്ചു​വി​ളി​ച്ചു.

ബ​ഹ​റൈ​നി​ൽ​ ​മ​ല​യാ​ളി​ക​ൾ​ ​സു​ര​ക്ഷി​തർ

മ​നാ​മ​:​ ​ബ​ഹ്റൈ​നി​ൽ​ ​മ​ല​യാ​ളി​ക​ളെ​ല്ലാം​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​ബ​ഹ​റൈ​ൻ​ ​മ​ല​യാ​ളി​ ​സ​മാ​ജം​ ​പ്ര​സി​ഡ​ന്റ് ​പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള​ ​കേ​ര​ള​കൗ​മു​ദി​യോ​ടു​ ​പ​റ​ഞ്ഞു.​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​ ​താ​വ​ളം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​ജു​ഫ​യ​റി​ൽ​ ​ഇ​റാ​ന്റെ​ ​മി​സൈ​ൽ​ ​പ​തി​ച്ചി​രു​ന്നു.​ ​അ​ഞ്ചെ​ണ്ണ​ത്തി​ൽ​ ​ര​ണ്ടെ​ണ്ണ​മാ​ണ് ​പ​തി​ച്ച​തെ​ന്ന​റി​യു​ന്നു.​ ​ബാ​ക്കി​യെ​ല്ലാം​ ​പ്ര​തി​രോ​ധി​ച്ചു.​ ​ആ​ ​ഭാ​ഗ​ത്തെ​ ​മ​ല​യാ​ളി​ക​ളെ​ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​പ്ര​തി​രോ​ധി​ച്ച​ ​മി​സൈ​ലു​ക​ളു​ടെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​റോ​ഡി​ൽ​ ​കാ​ണാം.​ ​ഇ​പ്പോ​ൾ​ ​ആ​രും​ ​പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല.​ ​ഖ​ത്ത​റും​ ​ഇ​റാ​നു​മൊ​ക്കെ​ ​അ​ടു​ത്തു​ള്ള​ ​രാ​ജ്യ​ങ്ങ​ളാ​ണ്.​ ​സൗ​ദി​ ​ബോ​ർ​ഡ​റും.​ ​ആ​ശ​ങ്ക​യ്ക്ക് ​വ​ക​യി​ല്ലെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ബ​ഹ​റൈ​നി​ൽ​ ​മൂ​ന്നു​ ​ല​ക്ഷ​ത്തോ​ളം​ ​മ​ല​യാ​ളി​ക​ളു​ണ്ട്.

ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​മി​റ​ക്കി
വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സം​ഘ​ർ​ഷ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​സ്ര​യേ​ലി​ലും​ ​ഇ​റാ​നി​ലു​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​പൗ​ര​ന്മാ​ർ​ക്ക് ​ജാ​ഗ്ര​താ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം.​ ​സു​ര​ക്ഷി​ത​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ര​ണം.​ ​പ്ര​ധാ​ന​മ​ല്ലാ​ത്ത​ ​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യു​ടെ​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​അ​വ​രെ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​പ്രാ​ദേ​ശി​ക​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​കു​ന്ന​ ​സു​ര​ക്ഷാ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​നു​സ​രി​ക്ക​ണം.​ ​എ​മ​ർ​ജ​ൻ​സി​ ​അ​ലെ​ർ​ട്ടു​ക​ൾ,​​​ ​ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പു​ക​ൾ,​​​ ​പ്രാ​ദേ​ശി​ക​ ​വാ​ർ​ത്ത​ക​ൾ​ ​എ​ന്നി​വ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​റു​ക​ളും​ ​പു​റ​ത്തി​റ​ക്കി.

1.​ഇ​ന്ത്യ​ൻ​ ​എം​ബ​സി,​​​ ​ടെ​ൽ​ ​അ​വീ​വ്-​ ​+972​-54​-7520711
ഇ​-​മെ​യി​ൽ​:​ ​c​o​n​s1.​t​e​l​a​v​i​v​@​m​e​a.​g​o​v.​in

2.​ഇ​ന്ത്യ​ൻ​ ​എം​ബ​സി,​​​ ​ടെ​ഹ്റാ​ൻ​-​ ​+989128109115,​
+989128109109,​
+989128109102,​
+989932179359

3.​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി,​​​ ​ഖ​ത്ത​ർ​-​ 00974​-55647502
ഇ​-​മെ​യി​ൽ​:​ ​c​o​n​s.​d​o​h​a​@​m​e​a.​g​o​v.​in

4.​ ​യു.​എ.​ഇ​-​ 800​-46342
വാ​ട്സാ​പ്പ്:​ ​+971543090571
ഇ​-​മെ​യി​ൽ​:​ ​p​b​s​k.​d​u​b​a​i​@​m​e​a.​g​o​v.​in

5.​ ​ബ​ഹ്റൈ​ൻ​:​ 00973​-39418071

6.​ ​റി​യാ​ദ്-​ 00​-966​-11​-4884697
വാ​ട്സാ​പ്പ്-​ 00​-966​-542126748
ടോ​ൾ​ഫ്രീ​ ​-​ 800​ 247​ 1234
ഇ​-​മെ​യി​ൽ​:​ ​c​w.​r​i​y​a​d​h​@​m​e​a.​g​o​v.​in

നോ​ർ​ക്ക​ ​ഹെ​ൽ​പ്പ്‌​ഡെ​സ്‌​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളി​ക​ൾ​ക്കാ​യി​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ഹെ​ൽ​പ്പ്‌​ഡെ​സ്‌​ക്ക് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ​നോ​ർ​ക്ക​ ​ഗ്ലോ​ബ​ൽ​ ​കോ​ണ്ടാ​ക്ട് ​സെ​ന്റ​റി​ലെ​ ​ഹെ​ൽ​പ്ഡെ​സ്‌​ക്ക് ​ന​മ്പ​റു​ക​ളാ​യ​ ​+918802012345​ ​(​അ​ന്താ​രാ​ഷ്ട്ര​ ​മി​സ്ഡ് ​കോ​ൾ​),​ 18004253939​ ​(​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​ർ,​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ ​എ​ന്നി​വ​യി​ൽ​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​വു​ന്ന​താ​ണ്.

ഇന്ത്യക്കാർ

(അനൗദ്യോഗിക കണക്ക്, ലക്ഷത്തിൽ)​

യു.എ.ഇ…………………………….40

സൗദി അറേബ്യ………………….27

കുവൈത്ത്………………………..10

ഖത്തർ………………………………..9

ഒമാൻ…………………………………6

ബഹ്റൈൻ……………………….3.5

കേരള ഹൗസിൽ

കൺട്രോൾ റൂം

011-23747079

011-23742320

+91-9310443880


Source link

Related Articles

Back to top button