CINEMA

ആവേശത്തിനുശേഷം ഹിപ്സ്റ്റർ എവിടെ ? മറുപടിയുമായി കാട്ടാളൻ

ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിൽ അജു എന്ന കഥാപാത്രമായെത്തിയ ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം പ്രണവ് രാജ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം ആകുന്നു.ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യന്ന കാട്ടാളനിൽ ഹിപ്സ്റ്റർ എത്തുന്ന വിവരം അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ച് അറിയിച്ചു. ഹിപ്സ്റ്റർ ഗെയ്മിങ് എന്ന യുട്യൂബ് ചാനൽ തുടങ്ങിയതോടെ ഹിപ്സ്റ്ററുടെ വിഡിയോയ്‌ക്കെല്ലാം ദശലക്ഷക്കണക്കിന് ആരാധകരാണുണ്ടായിരുന്നത്. സിനിമാലോകത്തേക്ക് എത്തിയതിന് പിന്നാലെ ഹിപ്സ്റ്ററിന്‍റെ ആരാധകവൃന്ദം വീണ്ടും വലുതായി . ആവേശത്തിൽ രങ്കണ്ണന്റെ വലംകൈയായി ഹിപ്സ്റ്ററിനൊപ്പം നിന്ന മിഥുൻ ജയ്ശങ്കറും റോഷൻ ഷാനവാസും മറ്റു സിനിമകളിൽ അഭിനയിച്ചെങ്കിലും ഹിപ്സ്റ്ററിനെക്കുറിച്ച് വിവരം ഇല്ലായിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാം ചിത്രത്തിലൂടെ ഞെട്ടിക്കാനെത്തുകയാണ് ഹിപ്സറ്റർ. മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം

ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളന്റെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുന്നു. പാൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയാണ് കാട്ടാളനിൽ അണിനിരക്കുന്നത്. പി.ആർ. ഒ ആതിര ദിൽജിത്ത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button