NATIIONAL

അറിയാല്ലോ, പാക്കിസ്ഥാൻ ‘സൂപ്പർ’ ലീഗാണ്..; ബോളർമാർ പന്ത് ജഴ്സിയിൽ ഉരച്ചു, വെള്ള പന്ത് ‘പിങ്ക്’ ആയി – വിഡിയോ


ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിന് (പിഎസ്എൽ) ‘തണുപ്പൻ’ തുടക്കം. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളെ പ്രവേശിപ്പിച്ചില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും പിഎസ്‌എൽ നടക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഷഹീൻ അഫ്രീദി നയിച്ച ലാഹോർ ഖലന്ദേഴ്‌സ് മാർനസ് ലബുഷെയ്ൻ നയിച്ച ഹൈദരാബാദ് കിങ്സ്മെനെ 69 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ലാഹോർ ഖലന്ദേഴ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഫഖർ സമാൻ (53) ആയിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് കിങ്സ്മെന് 130 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഫഖർ സമാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.വിഷയത്തിൽ, ഹൈദരാബാദ് കിങ്സ്മെൻ ക്യാപ്റ്റൻ മാർനസ് ലബുഷെയ്നും പ്രതികരിച്ചു. തന്റെ ടീമിന്റെ ജഴ്സിയിലെ നിറം വെള്ള പന്തിലേക്ക് പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് താരം അംപയർക്ക് പരാതി നൽകിയിരുന്നു. പന്ത് ക്രമേണ പിങ്ക് നിറത്തിലേക്കും പിന്നീട് ചുവപ്പിലേക്കും മാറുകയായിരുന്നു. പന്തിന്റെ ഒരു വശത്തെ തിളക്കം നിലനിർത്താൻ ബോളർമാർ പന്ത് തങ്ങളുടെ വസ്ത്രത്തിൽ ഉരസുന്നത് സാധാരണമാണ്. എന്നിരുന്നാലും, വസ്ത്രത്തിൽ നിന്നുള്ള നിറം പന്തിലേക്ക് പടരുന്നത് തന്റെ പ്രഫഷണൽ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ലബുഷെയ്ൻ പറഞ്ഞു.പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യഘട്ട മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും നടത്തുകയെന്നും കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു. കറാച്ചിയും ലഹോറും മാത്രമായിരിക്കും വേദികൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് പിസിബി ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞത്. കൂടാതെ, ലഹോറിലെ ഉദ്ഘാടന ചടങ്ങും റദ്ദാക്കി.


Source link

Back to top button