LATEST

വിദേശികളുടെ വിസ, ഇമിഗ്രേഷൻ നടപടികൾ പരിഷ്‌കരിക്കും


ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന വിദേശികളുടെ ഇമിഗ്രേഷൻ,വിസ,ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് (ഐ.വി.എഫ്.ആർ.ടി) പ്ലാറ്റ്‌ഫോം 2031വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിയമവിരുദ്ധ കുടിയേറ്റം തടയാനും ഇന്ത്യയിലെത്തുന്ന വിദേശികളുടെ നീക്കം ട്രാക്കു ചെയ്യാനും ഒളിവിൽ കണ്ടെത്തുന്നവരെ കണ്ടെത്താനാവുന്ന വിധത്തിൽ ഐ.വി.എഫ്.ആർ.ടി പരിഷ്‌കരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും പ്ളാറ്റ്ഫോം സഹായകരമാണ്. പദ്ധതിക്കായി 1,800 കോടി വകയിരുത്തി.


Source link

Back to top button