LIFE STYLE

അഞ്ചുപെെസയുടെ ചെലവില്ല; ചെമ്പരത്തിപ്പൂ ഉപയോഗിച്ച് ഒറ്റദിവസംകൊണ്ട് ചുണ്ട് ചുവപ്പിക്കാം

ഈ കാലഘട്ടത്തിൽ ലിപ്സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. പലനിറത്തിൽ പല സുഗന്ധത്തിൽ മാർക്കറ്റിൽ നിന്ന് ഇവ വാങ്ങാം. എന്നാൽ വിലകൂടിയ പല ലിപ്സ്റ്റികിലും ലിപ് ബാമിലും നിറത്തിനും സുഗന്ധത്തിനും വേണ്ടി പല കെമിക്കലുകളും ചേർത്തിട്ടുണ്ട്. ഇവ കാലക്രമേണ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാകുന്നതിന് കാരണമാകുന്നു. മാത്രമല്ല ചുണ്ടുകൾ കറുക്കാനും കാരണമാകും.

എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ചുണ്ടുകളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് തൊലി കളഞ്ഞ ബിറ്റ്റൂട്ട് ചുണ്ടുകളിൽ ഉരയ്ക്കുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതുപോലെ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ


ചെമ്പരത്തിപ്പൂവ്
വെള്ളിച്ചെണ്ണ
നാരങ്ങനീര്

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുക്കുക. ഇത് കഴുകിവൃത്തിയാക്കിയശേഷം വെള്ളം നല്ലപോലെ തുടച്ചെടുക്കണം. ഇനി ചെമ്പരത്തിപ്പൂവിലേയ്ക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കെെകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ കൂട്ട് ഒരു ചെറിയ പാത്രത്തിൽ സൂക്ഷിക്കാം. സാധാരണ ലിപ് ബാം ഉപയോഗിക്കുന്നപോലെ ഇടയ്ക്കിടെ ഇത് ചുണ്ടുകളിൽ പുരട്ടുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏകദേശം രണ്ടാഴ്ച വരെ ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തിൽ തന്നെ ചുണ്ടിന് ഒരു ഇളം ചുവപ്പ് നിറം ലഭിക്കും.


Source link

Back to top button