LATEST

ഹെൽമെറ്റ് വയ്‌ക്കാത്തതിന് 500 രൂപ പിഴ അടയ്‌ക്കേണ്ട, ഇനി 250 മതി; എംവിഡിയുടെ ഓഫർ ഈ ദിവസം വരെ മാത്രം


കൊച്ചി: ട്രാഫിക് നിയമലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ ‘അമ്‌നസ്റ്റി സ്‌കീം 2026’ വഴിയാണ് പകുതി പണമടച്ച് നിയമനടപടി ഒഴിവാക്കാൻ സാധിക്കുക. ഈ മാസം 30 വരെയാണ് ഈ ഇളവുള്ളത്. പിഴത്തുക വലിയ ബാദ്ധ്യതയായി പണമടയ്‌ക്കാതെ മാറ്റിവച്ചവർക്കും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ ഇളവ്. ഉദാഹരണത്തിന് ഹെൽമെറ്റ് ഉപയോഗിക്കാതെ വണ്ടിയോടിച്ച് 500 രൂപ ചെല്ലാൻ ലഭിച്ചവർക്ക് ഈ ഓഫറിലൂടെ വെറും 250 രൂപ അടച്ചാൽ മതി.


Source link

Back to top button