test del 4 copy of del 3

സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു


കോഴിക്കോട് ∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഷൈനി ഉൾപ്പെടെ പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. 


Source link

Back to top button