test del 5 copy of del 3
സ്കൂട്ടറിൽ നിന്നു സാധനങ്ങൾ എടുക്കാനെത്തി വിദ്യാർഥി, പാഞ്ഞടുത്ത് പാമ്പ്–വിഡിയോ

കോഴിക്കോട് ∙ നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് വിദ്യാർഥിക്കു നേരെ പാഞ്ഞടുത്ത് പാമ്പ്. വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടറിൽ നിന്നു സാധനങ്ങൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അബ്ദുൽ റാനിഷ് എന്ന വിദ്യാർഥിക്കു നേരെ പാമ്പ് പാഞ്ഞടുത്തത്. സിസിടിവി വിശദമായി പരിശോധിച്ചപ്പോൾ വൈകിട്ട് നാലരയോടെ ആണ് വീട്ടുമുറ്റത്തേക്ക് പാമ്പ് എത്തിയതെന്നു മനസ്സിലായി. വേനൽക്കാലമായതിനാൽ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനും മറ്റും ഇത്തരത്തിൽ വാഹനങ്ങൾക്കിടയിലും കോഴിക്കൂട്, തൊഴുത്ത് എന്നിവിടങ്ങളിലും വീടിനു പുറത്തിട്ട ചെരിപ്പുകൾ ഷൂ തുടങ്ങിയവയിലും പാമ്പുകൾ ഇടം തേടാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനം ജാഗ്രത പാലിക്കണമെന്നുമാണ് വനം വകുപ്പ് കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
Source link


