LATEST
സമ്മർ ബമ്പർ; 10 കോടി രൂപയുടെ ഭാഗ്യശാലി മലപ്പുറം സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി

മലപ്പുറം: സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് മലപ്പുറം പരപ്പനങ്ങാടി സ്വദേശി. നെടുവ സ്വദേശി എൻ വി പത്മനാഭനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എൻ വി പത്മനാഭൻ പരപ്പനങ്ങാടി എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കെെമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്. എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് പത്മനാഭൻ പറഞ്ഞു. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ SE 660573 എന്ന നമ്പറും സ്വന്തമാക്കി.
Source link


