LATEST

യുവാവിനെ ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ


ആലുവ: കുഞ്ചാട്ടുകരയിൽ യുവാവിനെ ഇരുമ്പു വടിക്ക് ആക്രമിച്ച് തലയ്‌ക്കും മുഖത്തും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആറര മാസമായി ഒളിവിലായിരുന്ന ഒന്നാം പ്രതി എടത്തല കുഞ്ചാട്ടുകര ഒാൾഡ് ജി.സി.ഡി.എ ഭാഗത്ത് മുരിങ്ങാശേരി വീട്ടിൽ ഹാരീസ് മുസ്തഫ (40) പിടിയിലായി.കഴിഞ്ഞ സെപ്തംബർ ഒന്നിന് പുലർച്ചെ രണ്ട് മണിയോടെയാണ് പഴങ്ങനാട് സ്വദേശി അമലിനെ പ്രതികൾ ക്രൂരമായി ആക്രമിച്ചത്.പ്രതിയെ പിടികൂടാൻ വൈകുന്നതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസ് അന്വേഷണത്തിന് തടസമായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ റഫീഖ്, സിവിൽ പൊലീസ് ഓഫീസർ മാഹിൻഷ, മനോജ്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ കോടതി റിമാൻഡ് ചെയ്തു.


Source link

Back to top button