LATEST

ഒന്നാമത് പാലക്കാട്, തൊട്ടുപിന്നില്‍ തിരുവനന്തപുരം; ലോട്ടറിയെടുക്കുന്നവര്‍ക്കിടയില്‍ മറ്റൊരു ബംപര്‍ ഹിറ്റ് കൂടി


തിരുവനന്തപുരം: വില്പനയില്‍ റെക്കോഡിട്ട് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് പ്രിയമേറുന്നു. 38 ലക്ഷത്തിലേറെ (38,69,930) ടിക്കറ്റുകളാണ് നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ ഇതിനകം വിറ്റുപോയത്. 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ആയിരുന്നു സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളുടെ ആകെ വില്പന. സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ നടക്കും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും
നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.


Source link

Back to top button