test del 3

സച്ചിദാനന്ദന്റെ ലേഖന പരമ്പര പുറത്തിറക്കാൻ കോൺഗ്രസ്; സാഹിത്യ അക്കാദമി ഹാളിൽ പ്രകാശനം


കോട്ടയം∙ കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദന്റെ പുസ്തകം കോൺഗ്രസ് പുറത്തിറക്കുന്നു. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസാണ് ഇടതുസഹയാത്രികൻ കൂടിയായ സച്ചിദാനന്ദന്റെ ലേഖന പരമ്പര പുറത്തിറക്കുന്നത്. 29 ന് തൃശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടുന്ന സച്ചിദാനന്ദൻ, സംഘടനയുടെ ആദരവും ഏറ്റുവാങ്ങും. സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുമ്പോൾ തന്നെ പിണറായി സർക്കാരിന്റെ നയ വ്യതിയാനങ്ങളെ അദ്ദേഹം പലപ്പോഴും വിമർശിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷ പാർട്ടിയുടെ പ്രസിദ്ധീകരണ വിഭാഗം സർക്കാർ നിയമിച്ച അക്കാദമി അധ്യക്ഷന്റെ പുസ്തകം പുറത്തിറക്കുന്നുവെന്നതാണു ശ്രദ്ധേയം. സിപിഎം വിടും മുൻപ് പ്രിയദർശനി പബ്ലിക്കേഷൻസിന്റെ രണ്ട് പരിപാടികളിൽ ജി.സുധാകരൻ പങ്കെടുത്തിരുന്നു.എഴുത്തച്ഛൻ പുരസ്കാര ജേതാവ് എസ്.കെ. വസന്തനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്. ടി.എൻ. പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മേയർ നിജി ജസ്റ്റിൻ, എഴുത്തുകാരൻ എം.പി. സുരേന്ദ്രൻ, ബിന്നി സാഹിതി, ചന്ദ്രാനന്ദൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.


Source link

Back to top button