test del 5 copy of del 3

നഗര, ഗ്രാമ വ്യത്യാസമില്ലാതെ പകൽ താപനില ഉയർന്നുതന്നെ നിൽക്കുന്നു; ഉയർന്ന യുവി ഇൻഡക്സും


വേനൽച്ചൂടിൽ വെന്തുരുകുകയാണ് ഇടുക്കി ജില്ല. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പകൽ താപനില ഉയർന്നുതന്നെ നിൽക്കുന്നു. ഇതോടൊപ്പം ഉയർന്ന യുവി ഇൻഡക്സും ആശങ്കയ്ക്ക് ഇടയാക്കുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. പല പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലായി. കാർഷികവിളകൾ വാടിക്കരിഞ്ഞു. വരും ദിവസങ്ങളിൽ കാര്യമായി വേനൽമഴ ലഭിച്ചെങ്കിൽ മാത്രമേ ഇതിനെല്ലാം പരിഹാരമാകൂ…തേക്കടി തടാകത്തിലെ ജലനിരപ്പ് താഴുന്നു  കുമളി ∙ ശക്തമായ വേനൽച്ചൂടിൽ തേക്കടി തടാകത്തിലെ ജലനിരപ്പ് വലിയ തോതിൽ താഴുന്നത് കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിന് ഭീഷണിയാകും. തേക്കടിയിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽനിന്നാണ് വാട്ടർ അതോറിറ്റി വെള്ളം പമ്പ് ചെയ്യുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കനാലിൽ സ്ഥാപിച്ചിരുന്ന മോട്ടർ ആഴമുള്ള ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്. നിലവിലെ സ്ഥിതി രണ്ടാഴ്ച കൂടി തുടർന്നാൽ സ്ഥിതി ഗുരുതരമാകും. പഞ്ചായത്ത് അധികൃതരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ശക്തമായ വേനൽ മഴ ലഭിച്ചാൽ പ്രതിസന്ധി തരണം ചെയ്യാം. അത്തരത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.∙ കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമല മേഖലയിൽ കിണറുകളും കുഴൽക്കിണറുകളും അടക്കമുള്ള ജലസ്രോതസ്സുകൾ വറ്റി. ഇതോടെ വൻതുക മുടക്കി വാഹനങ്ങളിൽ വെള്ളം എത്തിക്കേണ്ട ഗതികേടിലാണ് ജനം. കോഴിമല നെടുംതറയിൽ അജീഷിന്റെ വീട്ടുവളപ്പിലെ കിണർ ഫെബ്രുവരിയോടെ വറ്റി. തുടർന്ന് വാഹനങ്ങളിലാണ് വെള്ളം എത്തിക്കുന്നത്. 2,000 ലീറ്റർ വെള്ളം എത്തിക്കാൻ 500 മുതൽ 600 രൂപ വരെ ചെലവാകും. ബാലവാടി, അമ്പലമേട്, എസ്എൻഡിപി പടി തുടങ്ങിയ മേഖലകളിലുള്ളവരെല്ലാം സമാനമായ സ്ഥിതിയിലാണ്. കോഴിമല മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പദ്ധതികളൊന്നും നിലവിലില്ല. ജല ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുകയും ഹൗസ് കണക്‌ഷൻ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം എന്നെത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.


Source link

Back to top button