test del 4 copy of del 3

വോട്ടെണ്ണൽ: വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ ഫലം വൈകിയേക്കുമെന്ന് ആശങ്ക


കാക്കനാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണം പോരെന്നും വോട്ടെണ്ണൽ മേശകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യം. മറ്റു മണ്ഡലങ്ങളിലുള്ളത്ര വോട്ടെണ്ണൽ മേശകൾ പറവൂർ മണ്ഡലത്തിൽ ക്രമീകരിച്ചിട്ടില്ലാത്തതിനാൽ എണ്ണലും ഫല പ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക വരണാധികാരിയായ ഡപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പ് കലക്ടറെ അറിയിച്ചിട്ടുണ്ട്. ആലുവ യുസി കോളജിലാണ് പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. 13 വോട്ടെണ്ണൽ മേശകളാണ് പറവൂരിനു വേണ്ടി ഒരുക്കുന്നത്.മറ്റു മണ്ഡലങ്ങളിലേതു പോലെ 14 വോട്ടെണ്ണൽ മേശകൾ പറവൂരിൽ ഒരുക്കിയാൽ 15 റൗണ്ടിൽ വോട്ടെണ്ണി തീർക്കാം. വോട്ടെണ്ണൽ ഹാളിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി 14 വോട്ടെണ്ണൽ മേശകൾ പറവൂരിനായി ക്രമീകരിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാൽ ഹാളിൽ തിരക്ക് അനുഭവപ്പെടുമെന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ യുസി കോളജിലെ തന്നെ വേറെ ഹാളിലേക്ക് വോട്ടെണ്ണൽ മാറ്റാനാകുമോയെന്നും പരിഗണിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റൗണ്ട് വോട്ടെണ്ണൽ വേണ്ടി വരുന്നതു തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് 21 റൗണ്ട്.


Source link

Back to top button