LATEST

വിവോ ,  iQ00 ഫോണുകളാണോ ഉപയോഗിക്കുന്നത്, ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്നത് വൻ സൈബർ തട്ടിപ്പ്


വിവോ (Vivo) ,iQ00 സ്മാര്‍ട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ‘ഒറിജിൻ ഒ എസ് അപ്ഡേറ്റ്’ (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ നല്‍കിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എ.പി.കെ (APK) ഫയലുകൾ ഡൗൺലോഡ് ആകുന്നു.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.


Source link

Back to top button