test del 4 copy of del 3

വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ


മുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിലാണ് സംഭവം.ഏതാനും വർഷങ്ങൾക്കു മുമ്പ് വിരാറിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടതെന്നും തുടർന്ന് തട്ടിപ്പ് ആരംഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ അഞ്ച് കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ കൂടുതൽ ആളുകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വഞ്ചനയും മോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 


Source link

Back to top button