test del 2

യുഎസ്-ഇറാൻ സമാധാന ചർച്ചയിലെ അനിശ്ചിതത്വം;തിളച്ച് മറിയുന്നത് പാകിസ്താനിൽ,ലോക്ക്ഡൗണിൽ ജനരോഷം


ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പ്രതീക്ഷിക്കുന്ന രണ്ടാംഘട്ട ചർച്ചകളെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അനിശ്ചിതത്വം മറ്റാരേക്കാളും കൂടുതൽ അസ്വസ്ഥമാക്കുന്നത് മധ്യസ്ഥരായ പാകിസ്താനെയാണ്. ചർച്ച നടക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തലസ്ഥാന നഗരിയായ ഇസ്ലാമാബാദും തൊട്ടടുത്തുള്ള റാവൽപണ്ടി നഗരവും ലോക്ക്ഡൗണിന് സമാനമായി അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളും മാർക്കറ്റുകളും അടഞ്ഞു കിടക്കുന്നു. നഗരത്തിൽ കാണാനാകുന്നത് യൂണിഫോം ധരിച്ച സൈനികരെയും പോലീസുകാരേയും മാത്രം. ഇത് പ്രദേശവാസികളിലും കച്ചവടക്കാരിലും രോഷത്തിനിടയാക്കിയിട്ടുണ്ട്.ഇറാനിൽ നിന്നുള്ള ഔദ്യോഗികമായി ഒരു മറുപടിയോ സ്ഥിരീകരിച്ച തീയതിയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തെ തുടർന്ന് ഇതിനകം തന്നെ പാകിസ്താനിലും ഊർജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ധന ക്ഷാമം കാരണം ദീർഘനേരത്തെ വൈദ്യുതി മുടക്കം നേരിടുന്നു. ഗ്യാസ് ക്ഷാമം കാരണം റെസ്റ്റോറന്റുകൾ അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ വന്നത്തെത്തിയ ലോക്ക്ഡൗൺ ഇസ്ലാമാബാദിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒരാഴ്ചയ്ക്കുള്ളിൽ ചർച്ച നടക്കുമെന്നായിരുന്നു പാകിസ്താന്റെ പ്രതീക്ഷ. അതനുസരിച്ചാണ് വിവിഐപി സഞ്ചാര മേഖലകളിലെ പ്രധാന റോഡുകളും മാർക്കറ്റുകളും അടച്ചിട്ടത്. ക്രമസമാധാനം നിലനിർത്താൻ 10,000-ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.ഒരാഴ്ച അവസാനിക്കാറായിട്ടും നേതാക്കളുടെ വരവിനെക്കുറിച്ച് ഔദ്യോഗിക സമയം പ്രഖ്യാപിച്ചിട്ടില്ല. അനിശ്ചിതത്വം തുടരുന്നതിനാൽ, പ്രധാന മേഖലകൾ തുറന്നു കൊടുക്കുന്നതിനെക്കുറിച്ചോ മെട്രോ ബസ്, ഇലക്ട്രിക് ബസ് സർവീസുകൾ, ചരക്ക് ഗതാഗതം എന്നിവ പുനരാരംഭിക്കുന്നതിനെക്കുറിച്ചോ ജില്ലാ ഭരണകൂടങ്ങൾക്ക് ഇതുവരെ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.


Source link

Back to top button