test del 5 copy of del 3
മുനീർ പറഞ്ഞിട്ടും വാശിയിൽ ട്രംപ്; ‘ഇനി ക്ഷമിക്കില്ല’, തീക്കളി വേണ്ടെന്ന് ഇറാൻ, ഹോർമുസ് കടക്കാൻ ഇന്ത്യ, ഓഹരി വീണു, സ്വർണം മേലോട്ട്

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ സംയുക്ത സൈനിക മേധാവി അസിം മുനീർ അഭ്യർത്ഥിച്ചിട്ടും വാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് അവസാനിക്കുന്ന വെടിനിർത്തൽ കാലാവധി നീട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന യുഎസിന്റെ നിലപാടാണ് (ബ്ലോക്കേഡ്) ഇറാനുമായുള്ള ചർച്ചയ്ക്ക് തടസ്സമെന്ന് അസിം മുനീർ ട്രംപിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനോട് “ശരി, ഈ ഉപദേശം പരിഗണിക്കാം” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, ബ്ലോക്കേഡ് തുടരുമെന്നാണ് തൊട്ടുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചത്.എണ്ണവില (ക്രൂഡ് ഓയിൽ) വീണ്ടും കുതിപ്പാരംഭിച്ചു. ബ്രെന്റ് വില 5.64% ഉയർന്ന് ബാരലിന് 95.48 ഡോളറിലാണുള്ളത്. സ്വർണവില എണ്ണവില കൂടുമ്പോൾ താഴുന്നതായിരുന്നു സമീപകാല ട്രെൻഡ്. എന്നാൽ, ഡിപ്-ബയിങ് ശക്തമായതിനാൽ ഇപ്പോഴുള്ളത് ഔൺസിന് 50 ഡോളർ വർധിച്ച് 4821 ഡോളറിൽ. കേരളത്തിൽ ഇന്നും വില കൂടിയേക്കാം.”ഭീഷണിപ്പെടുത്തി ഇറാനെ ചർച്ചയ്ക്ക് ഇരുത്താനാണ് അമേരിക്കയുടെ ശ്രമം. അത് നടക്കില്ല. ഹോർമുസ് ബ്ലോക്ക് ചെയ്ത യുഎസ് നടപടി കടൽക്കൊള്ളയാണ്. സമാധാന ചർച്ച എന്ന പേരിൽ ഇറാനെ കീഴടങ്ങൽ ചർച്ചയ്ക്കാണ് യുഎസ് വിളിക്കുന്നത്. ഭീഷണിയുടെ നിഴലിലെ ഇത്തരം ചർച്ചയ്ക്ക് ഇറാനില്ല” – ഖാലിബാഫ് പറഞ്ഞു. യുദ്ധക്കളത്തിൽ ഇറാൻ പുതിയ തന്ത്രങ്ങൾ പയറ്റുമെന്ന മുന്നറിയിപ്പും ഖാലിബാഫ് നൽകി.
Source link


