LATEST

ഭാര്യയുടെ സ്ഥാനാർത്ഥിത്വം: വിവാദം അനാവശ്യമെന്ന് എം.വി. ഗോവിന്ദൻ


തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിൽ തന്റെ ഭാര്യ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാവുന്നതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ജില്ലാഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. താൻ വിവാഹം കഴിക്കുമ്പോൾ ശ്യാമള ഡി.വൈ.എഫ്.ഐ ഭാരവാഹിയായിരുന്നു. പാർട്ടി തലത്തിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചും അവരെ ഏൽപ്പിച്ച പല പദവികളും വഹിച്ചിട്ടുണ്ടെന്നിരിക്കെ ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയെന്നും ചോദിച്ചു. ശ്യാമളയ്ക്കെതിരെ നടക്കുന്ന സൈബർ പ്രചാരണത്തെക്കുറിച്ച് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പരാമർശിച്ചതിനെ തുടർന്നായിരുന്നു ഗോവിന്ദന്റെ മറുപടി.


Source link

Back to top button