test del 4 copy of del 3

ഐഎച്ച്ആർഡിയിൽ പ്രഫസറെ തരംതാഴ്ത്തി; വിഎസിന്റെ മകനെതിരെ സമരവുമായി സിപിഎം സംഘടന


തിരുവനന്തപുരം∙ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്ആര്‍ഡി ഡയറക്ടറുമായ വി.എ.അരുണ്‍ കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാരും സിപിഎം അനുകൂല സംഘടനയും. അരുണ്‍ കുമാറിന്റെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ അരുണ്‍ കുമാറിനെ  ഐഎച്ച്ആര്‍ഡിയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂലസംഘടന സമരം ആരംഭിച്ചു.ഡോ.വിനു തോമസിനെ പ്രഫസര്‍ പദവിയില്‍നിന്ന് അസോഷ്യേറ്റ് പ്രഫസറായി തരംതാഴ്ത്തിയ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വി.എ.അരുണ്‍ കുമാറിന്റെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം അനുകൂല സംഘടനയും അരുണ്‍കുമാറിന് എതിരെ രംഗത്തെത്തിയത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് വിനു തോമസിനെ തരംതാഴ്ത്തിയത്.മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡിയില്‍ സ്ഥിരം ഡയറക്ടറായി നിയമിക്കാനുള്ള നീക്കം നടന്നപ്പോള്‍ വിനു തോമസ് കോടതിയെ സമീപിച്ചതിന്റെ വ്യക്തി വിരോധമാണു തരംതാഴ്ത്തിയ നടപടിക്കു പിന്നിലെന്ന് ആക്ഷേപമുണ്ടെങ്കിലും, 2023 മുതല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു വിനു തോമസിനെതിരെ പരാതികളുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയാതെ തനിക്കെതിരെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവു തടയണമെന്ന് ആവശ്യപ്പെട്ടു വിനു തോമസ് സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. 


Source link

Back to top button