test del 4 copy of del 3
പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം: പരാതി നൽകി സിപിഎം

കൊല്ലം∙ ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അതിന് എതിരെ സിപിഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി രാഷ്ട്രീയ പ്രാചരണമാണ് നടത്തിയത്. തമിഴ്നാട്, ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വനിതകളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചതെന്നും ബേബി പറഞ്ഞു.ടിവിയിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനിൽ അക്കരയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മെയ് 6 വരെ രാജ്യത്തുടനീളം പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ ചട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ഈ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും ശിക്ഷാർഹമായ കുറ്റവുമാണെന്നും പരാതിയിൽ പറയുന്നു.
Source link

