test del 4 copy of del 3

പോത്തിനെ വാങ്ങാൻ വന്നവർ ഒരു നൂറ്റാണ്ടു പഴക്കമുള്ള ചെമ്പുചരുവം അടിച്ചുമാറ്റി! സിസിടിവിയിൽ കുടുങ്ങി


എരുമേലി ∙ പോത്തിനെ വാങ്ങാൻ വന്നവർ, വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള ചെമ്പുചരുവം മോഷ്ടിച്ചു. മോഷണം സിസിടിവി ദൃശ്യം പരിശോധിച്ചു കണ്ടെത്തിയതു വീട്ടുടമയുടെ വിദേശത്തുള്ള സഹോദരൻ. മുണ്ടക്കയത്തെ ആക്രിക്കടയിൽ വിറ്റ ചരുവം പൊലീസ് കണ്ടെത്തി. ഒഴക്കനാട് കൊക്കപ്പുഴ ജയിംസ് മാത്യുവിന്റെ വീട്ടിൽനിന്നാണു ചെമ്പുചരുവം പോയത്. വീട്ടിലെ പോത്തിനെ വാങ്ങാനായി ഒരു ബ്രോക്കറും 3 പേരും കഴിഞ്ഞ ഞായറാഴ്ച പകൽ എത്തിയിരുന്നു. ഇവർ വില പറഞ്ഞെങ്കിലും ഇരുകൂട്ടരും ധാരണയിലാകാത്തതിനാൽ വിൽപന നടന്നില്ല.


Source link

Back to top button