test del 3
‘പൊലീസിലുള്ളപ്പോഴും ‘പോടാ പുല്ലേ’ എന്ന് വിളിച്ചിട്ടുണ്ട്; അന്നൊന്നും ആരും ഒന്നും പറഞ്ഞിട്ടില്ല’

തിരുവനന്തപുരം ∙ ബിജെപിയുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ ‘പോടാ പുല്ലേ പൊലീസേ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുൻ ഡിജിപി ആർ.ശ്രീലേഖ. താൻ പൊലീസ് സേനയിൽ ഇരുന്നപ്പോഴും, തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ സമൂഹമാധ്യമത്തിൽ കുറിച്ചു. വട്ടിയൂർക്കാവ് സ്റ്റേഷനിലേക്കു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനിടെയായിരുന്നു ശ്രീലേഖയുടെ മുദ്രാവാക്യം വിളി.
Source link


