NATIIONAL

പുറത്തായാൽ ഇത്ര രോഷം വേണ്ട! ഹെൽമറ്റ് വലിച്ചെറിഞ്ഞ രഘുവംശിയെ അച്ചടക്കം പഠിപ്പിക്കും, വൻ തുക പിഴയൊടുക്കണം


ലക്നൗ∙ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശിക്കു വൻ തുക പിഴ ചുമത്തി ഐപിഎൽ സംഘാടകർ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ പോരാട്ടത്തിനിടെ എതിർ ടീമിന്റെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് യുവതാരത്തെ അംപയർമാർ പുറത്താക്കിയിരുന്നു. ഡഗ്ഔട്ടിലേക്കു മടങ്ങുന്നതിനിടെ രഘുവംശി ഹെൽമറ്റ് വലിച്ചെറിഞ്ഞു രോഷം പ്രകടിപ്പിച്ചിരുന്നു. രഘുവംശിയുടെ ഔട്ടിനെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് താരത്തിനെതിരെ നടപടി വരുന്നത്. മാച്ച് ഫീയുടെ 20 ശതമാനം അംഗ്ക്രിഷ് രഘുവംശി പിഴയായി അടയ്ക്കേണ്ടിവരും.ഇതേസമയം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് ബോൾ ഡയറക്ട് ത്രോ നടത്തി. എന്നാൽ ക്രീസിലേക്ക് ഡൈവ് ചെയ്ത് രഘുവംശിയുടെ അടിയിൽപ്പെട്ട് ബോളിന്റെ ചലനം നിന്നു. ഇതോടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. പന്തിന്റെ ദിശ മനസ്സിലാക്കി, രഘുവംശി മനഃപൂർവം ഫീൽഡ് തടസ്സപ്പെടുത്തിയെന്നായിരുന്നു ലക്നൗവിന്റെ പരാതി. തുടർന്ന് തീരുമാനം തേഡ് അംപയർക്കു വിട്ടു. രഘുവംശി പന്തിലേക്ക് നോക്കുന്നുണ്ടായിരുന്നെന്നും ലൈൻ മാറിയാണ് ഓടിയതെന്നും അദ്ദേഹം വിലയിരുത്തി. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു.


Source link

Back to top button