CINEMA

‘കൂട്ടുകാരിയുടെ ഭർത്താവിനെ പ്രേമിച്ച് വിവാഹം കഴിച്ച ഹൻസിക ഡിവോഴ്സായി’; ഇതാണ് കർമ്മയെന്ന് സോഷ്യൽ മീഡിയ


തെന്നിന്ത്യൻ സിനിമാ താരം ഹൻസിക മോട്വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈൽ കതൂരിയും ദിവസങ്ങൾക്ക് മുമ്പാണ് വിവാഹമോചിതരായത്. മുംബയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി തീർപ്പാക്കിയത്. ഇതോടെ രണ്ട് വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഹൻസികയ്ക്ക് നേരെ ഉയരുന്നത്. ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭർത്താവിനെയാണ് ഹൻസിക വിവാഹം കഴിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൻസികയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ജീവിതം തകർത്തവർക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ പലരും ഇതിനെ കർമ്മഫലം എന്നാണ് വിശേഷിപ്പിക്കുന്നത്.


Source link

Back to top button